താൾ:Charaka samhitha (Nithana sthanam) 1916.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

124 ചരകസംഹിത(വാചസ്പത്യം)

                ഭവന്തി ചാത്ര.

അപസ്മരതി വാതേന പിത്തേന ച കഫേന ച ചതുത്ഥഃ സന്നിപാതേന പ്രത്യാഖ്യേയസ്തഥാവിധഃ. 11 സാദ്ധ്യാംസ്തു ഭിഷജഃ പ്രാജ്ഞാഃ സാധയന്തി സമാഹിതാഃ തീക്ഷ് ണൈഃ സംശോധനൈശ്ചൈവ യഥാസ്വംശമനൈരപി.12 യദാ ദോഷനിമിത്തസ്യ ഭവത്യാഗന്തുരന്വയഃ തദാ സാധാരണം കമ്മ പ്രവദന്തി ഭഷഗ്വരാഃ 13 സർവ്വരോഗവിശേഷജ്ഞഃ സർവൌഷധവിശേഷവിൽ ഭിക്ഷകൃ സർവ്വമായാൻ ഹന്തി ന ച മോഹം നിയച്ഛതി. 14

ഈ വിഷയത്തിൽ താഴെപഥയുന്നതുകളെക്കൂടെ ഗ്രഹിച്ചിരിക്കുകയും വേണം.

11- അപസ്മാരരോഗം വാത പിത്തം കഫം സന്നിപാതം എന്നിതുകളുടെ കോപംനിമിത്തം സംഭവിക്കും. അതിൽ നാലാമതായി പറഞ്ഞ സന്നിപാതകോപജം ലക്ഷണപരിപൂർത്തിയുള്ളതാണെങ്കിൽ തീരെ പ്രത്യാഖ്യേയം തന്നെയായിരിക്കുകയും ചെയ്യും*12-നല്ല അറിവുള്ള വൈദ്യന്മാർ മനസ്സിരുത്തി വാതജാദികളായ ഏകദോഷകോപജാപസ്മാരങ്ങളെ വേർതിരിച്ചറിയുകയും അതുകൾ സാദ്ധ്യങ്ങളാണെന്നറിയുകയും ചെയ്താൽ അതാതുകൾ പററിയതായ തീക്ഷ്ണസംശോധനൌഷധങ്ങളും ശമനൌഷധങ്ങളും പ്രയോഗിച്ചു ഭേദപ്പെടുത്തുകയും ചെയ്യും *13-ദോഷനിമിത്തജമായ അപസ്മാരത്തിൽ ആഗന്തുകൂടെ ചേന്നുകാണുന്നതായാൽ അവിടെ ഏതുദോഷത്തിന്റെ കോപലക്ഷണമാണോ കാണുക അതിന്നുള്ള ഔഷധംതന്നെയാണ് പ്രയോഗിക്കേണ്ടത് എന്നാണ് പൂവ്വവൈദ്യന്മാരുടെ അഭിപ്രായം *14-ഏതുതരം രോഗംകണ്ടാലും അതിലെ ദോഷദൂഷ്യാദിവിശേഷത്തെ ദശനസ്പർശനാദികളെക്കൊണ്ട് അറിയുവാൻ കഴിയുന്നവനും സകല ഔഷധങ്ങളുടേയും രസവീർയ്യാജികളെ നല്ലവണ്ണം അറിന്നവനുമായവൈദ്യൻ ഏതുരോഗത്തേയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/134&oldid=157660" എന്ന താളിൽനിന്ന് ശേഖരിച്ചത്