താൾ:Charaka samhitha (Nithana sthanam) 1916.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം-അദ്ധ്യായം .8 121

പാദമരുണപരുഷശ്യാവനഖ നയനവദനത്വചമനവസ്ഥിതചപ ലപരുഷരൂപദർശിനം വാതളാനുപശയം വിപരീതോപശയം വാതേനാപസ്മാരവന്തം വിദ്യാൽ.

      അഭീക്ഷ്ണമപസ്മരന്തം ക്ഷണേ ക്ഷണേ സംജ്ഞാംപ്രതിലഭമാന

മനുകൂജന്തം ആസ്ഫലയന്തം ച ഭൂമിം ഹരിതഹാരിദ്രതാമ്രനഖനയ നവദനത്വചം രുധിരോക്ഷിതോഗ്രഭൈരവപ്രദിപ്തരുഷിതരൂപദർശി നം പിത്തളാനുപശയം വിപരീതോപശയം പിത്തേനാപസ്മാരിതം വിദ്യാൽ. 6

           ചരാദപസ്മാരന്തം ചിരാച്ച സംജ്ഞാം പ്രതിലഭമാനം പതന്ത 

മനതിവികൃതചേഷ്ടം ലാലാമുദ്വമന്തം ശുക്ലനഖനയനത്വചം


കാണുകയും വാതകോപനങ്ങളായ ചർര്യകളെ ശീലിച്ചാൽ വർദ്ധിക്കുകയും വാതശമനങ്ങളെക്കൊണ്ടു സഖംകിട്ടുകയും ചെയ്യുന്നതായിക്കണ്ടാൽ അതു വാതകോപംനിമിത്തം സംഭവിച്ചതായ അപസ്മാരമാണെന്നറിയണം* 6- പിത്തകോപജാപസ്മാരത്തെ വിവരിക്കുന്നു:- ഇടയ്ക്കിടയ്ക്കു തന്റേടമില്ലാതാവുക തന്റേടക്കേടുവന്നാൽ ക്ഷണത്തിൽ തന്റേടമുണ്ടാവുക തന്റേടക്കേടുള്ളസമയം മൂളിക്കൊണ്ടിരിക്കുക നിലത്തുകയ്യും കാലുമിട്ടടിക്കുക നഖം കണ്ണ് വദനം തോല് ഇതുകൾ പച്ചനിറമോ മഞ്ഞനിറമോ ചെച്ചനിറമോ ആയിത്തീരുക സർവ്വാഗവും നിണമണിഞ്ഞതായും ഉഗ്രമായും ഭൈരവമായും ജ്വലിക്കുന്നതായും ദ്വേഷ്യസ്വഭാവത്തോടുകൂടിയുമുള്ള രൂപത്തെക്കാണുകപിത്തകപങ്ങളായ ആഹാരവിഹാരങ്ങകോണ്ടു വർദ്ധിക്കുക ത ദ്വിപരീതചർയ്യകൊണ്ടു സുഖംകിട്ടുക ഇതുകളെല്ലാം പിത്താപസ്മാര മുള്ളവന്റെ ലക്ഷണമാണെന്നറിയണം *7- കഫകോപം നിമിത്തം അപസ്മാരംബാധിച്ചവന്ന് ഒരിക്കൽ അപസ്മാരചേഷ്ടയുണ്ടായി അതു മാറിയാൽ പിന്നെ കുറേദിവസം കഴിഞ്ഞേ രണ്ടാമതുണ്ടാവുകയുള്ളു. അങ്ങിനെ അപസ്മാരമുണ്ടായാൽ

തന്റേടമുണ്ടാകുവാൻ വളരെ താമസവുമായിരിക്കും. വീണുകിടക്കുമ്പോൾ

കിടന്നുരുളുക നിലത്തടിക്കുക മുതലായ ദുഃശ്ചഷ്ടകളൊന്നും കലശലായി സംഭവിക്കുകയില്ല. വായിൽനിന്നും (നുരയും പതയുംകൂടിയ) വെള്ളം ധാരാളമായി

16 *


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/131&oldid=157657" എന്ന താളിൽനിന്ന് ശേഖരിച്ചത്