താൾ:Charaka samhitha (Nithana sthanam) 1916.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത (വാചസ്പത്യം) 120

ടോപൊ ദൌർബ്ബല്യമംഗമർദ്ദോ മോഹസ്തമസോ ദർശനം മൂർച്ഛാ ഭ്രമശ്ചാഭീക്ഷ്ണഞ്ച സ്വപ്നേ മദനർത്തനപീഡനവേപനവ്യഥനപതനാ ദീമന്യപസ്മാരപൂർവ്വരൂപാണി ഭവന്തി. തനോനന്തരാഭിനി വൃത്തിഃ 4

   തത്രേദമപസ്മാരവിശേഷലിംഗം ഭവതി. തദ്യഥാ- അഭീക്ഷ്ണമപസ്മരന്തം ക്ഷണേ ക്ഷണേ സംജ്ഞാം പ്രതിലഭമാനമു-ൽപിണ്ഡി താക്ഷമസാമ്നാവാ വിലപനുമുദ്വമന്തം ഫേനമതീവാദ്ധ്മാതഗ്രീവ മാവിദ്ധശിരസ്തം വിഷമവിനതാം ഗുലിമനവസ്ഥിതസകുഥിപാണി

കാണുകയും ചെയ്യും. ഇതുകളാണ് അപസ്മാരരോഗത്തി പൂർവ്വരൂപങ്ങൾ.ഇതുകളെല്ലാം പൂർത്തിയായാൽ ലക്ഷമവ്യക്തിയോടുകൂടിയ അപസ്മാരവും കണ്ടുതുടങ്ങും.”രൂപമുൽപത്സ്യമാനേസ്മിൻ ഹൃൽകബഃ ശുന്യതാ ഭ്രമഃ തമസോ ദർശനം ധ്യാനം ഭ്രൂവ്യുദാസോക്ഷിവൈകൃതം അശബ്ദശ്രവണം സ്വേദോ ലാലാസിംഘാണകസ്രൂതിഃ അവിപാകോരുചിർമ്മൂർച്ഛാ കുക്ഷിയാടോപോ ബലക്ഷയഃ നിദ്രനാശോം ഗമർദ്ദസ്തൃൾ സ്വപ്നേ ഗാനം സനർത്തനം പാനം മദ്യസ്യതൈലസ്യതയോരേവ ച മേഹനം എന്നു വാഹടാചാര്യൻ*

5-ഈ പറഞ്ഞ നാലുതരം അപസ്മാരത്തി യും പ്രത്യേകലക്ഷണങ്ങൾ എന്തെല്ലാമെന്നാൽ കൂടെക്കൂടെ തനോറ ടമില്ലാതാവുകയും കണ്ണ് മേൽപോട്ടു മറിഞ്ഞ് പോവുകയും വികൃതസ്വരത്തിൽകരയുകയും വായയിൽനിന്നും മൂക്കിൽനിന്നും കലശലായി നുരപുറപ്പെടീക്കുകയും പിൻകഴുത്തുവീക്കുകയും തല ഉരുട്ടുകയും വിരലുകൾ തകരാറായി പിണയ്ക്കുകയും സകഥി (തുട) കയ്യ് കാല് ഇതുകൾഒരിടത്തു വെയ്ക്കായ്കയും (കയ്യും കാലും നിലത്തിട്ടടിക്കുകയും) നഖം കണ്ണ് മുഖം തോല് ഇതുകൾ അരുണവർണ്ണമായും പരുഷമായും കരുവാളിച്ചും വരികയ്യും ഒരേടത്തും നില്കാത്തതും ചപലവും പരുഷവും അതിരൂക്ഷവുമായ ഒരു രുപത്തെ (അന്യന്മാർക്ക് അദൃശ്യമായ ഒരു രൂപത്തെ)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/130&oldid=157656" എന്ന താളിൽനിന്ന് ശേഖരിച്ചത്