ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Charaka samhitha (Nithana sthanam) 1916.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നിദാനസ്ഥാനം - അദ്ധ്യായം 1

ധേഃ പ്രാദുൎഭൂതലക്ഷണം പുനൎല്ലിംഗം, തത്രലിംഗമാകൃതിൎല്ലക്ഷണം ചിഹ്നം സംസ്ഥാനം വ്യഞ്ജനം രൂപമിത്യനൎത്ഥാന്തരമസ്മിന്നൎത്ഥേ, ഉപശയഃ പുനൎഹേതുവ്യാധിവിപരീതാനാം വിപരീതാൎത്ഥകാരിണാഞ്ചൌഷധാഹാരവിഹാരാണാം ഉപയോഗസുഖാനുബന്ധഃ. സപ്രാപ്തിൎജ്ജാതിരാഗതിരിത്യനൎത്ഥാന്തരം. വ്യാധേഃ സാ സംഖ്യാ പ്രാ


പശയം, സംപ്രാപ്തി ഇതുക്കളെക്കൊണ്ടാകുന്നു. 'നിദാനം പൂൎവ്വരൂപാണി രൂപാണ്യപശയസ്തഥാ | സംപ്രാപ്തിശ്ചേതി വിജ്ഞാനം രോഗാണാം പഞ്ചധാ സ്മൃതം' എന്നു വാഹടൻ. ഇതിൽ നിദാനമെന്നത് രോഗകാരണമാണെന്നു മുമ്പുതന്നെ പറഞ്ഞുവെല്ലൊ. ഇനി പൂൎവ്വരൂപാദിയെ വിവരിക്കാം: പൂർവ്വരൂപമെന്നത്, ഒരു വ്യാധി പൂണ്ണാവസ്ഥയിലെത്തുന്നതിന്നുമുമ്പെ അതിനുള്ള ലക്ഷണമാകുന്നു. അതെങ്ങിനെയെന്നാൽ, മുഖവൈരസ്യം ഗുരുഗാത്രത്വം മുതലായ ലക്ഷണം കണ്ടാൽ ഇവന്നു പനി തുടങ്ങുമെന്നു നിശ്ചയിക്കാം. അതുപോലെ മറ്റുലക്ഷണങ്ങളെക്കൊണ്ടു മറ്റുള്ള രോഗങ്ങളേയും അനുമാനിക്കാം. അവിടെ ദോഷകോപം അറിയപ്പെടുകയുമില്ല. അതാണ് പൂൎവ്വരൂപം. 'പ്രാഗ്രൂപം യേന ലക്ഷ്യതേ | ഉൽപിത്സുരാമയോ ദോഷവിശേഷേണാനധിഷ്ഠിതഃ' എന്നു വാഹടൻ, ലിംഗമെന്നത്, അതാതുവ്യാധികൾക്കു പറയുന്ന ലക്ഷണം പുൎത്തിയായി കാണുന്നതാകുന്നു. പുനൎല്ലിംഗം -- പൂൎവ്വരൂപങ്ങളായി പറഞ്ഞ ലക്ഷണങ്ങൾ വിട്ടുപിരിയാതിരിക്കുകയും ദോഷകോപലക്ഷണങ്ങൾ പ്രകാശിക്കുകയും ചെയ്യും. അതാണ് പുനഃ എന്നു പറഞ്ഞിരിക്കുന്നത്. ഈ അൎത്ഥത്തെ 'പ്രാൿസന്താപാദപി' ഇത്യാദിഗ്രന്ഥത്തിൽ വിവരിക്കുന്നുമുണ്ട്. ഈ ലിംഗത്തെ പറയുന്നേടത്ത് ലിംഗം, ആകൃതി, ലക്ഷണം, ചിഹ്നം, സംസ്ഥാനം, വ്യഞ്ജനം, രൂപം എന്ന ശബ്ദങ്ങളെല്ലാം അൎത്ഥവ്യത്യാസമില്ലാത്തതുകളാകുന്നു -- പൎയ്യയവാചികളാകുന്നു. ഈ ലിംഗാദിപൎയ്യായങ്ങളിൽ പൂൎവ്വശബ്ദം ചേൎത്തു പൂൎവ്വലിംഗം, പൂർവ്വാകൃതി ഇത്യാദിയാക്കി പൂർവ്വരൂപൎയ്യായമായും പറയാമെന്നാണ് അരുണദത്തൻ പറയുന്നത്. ഉപശയമെന്നത്, ബാഹ്യമായും ആഭ്യന്തരമായുമുള്ള വ്യാധികാരണങ്ങൾക്കും ജരാദരോഗങ്ങൾക്കും -- ഹേതുവ്യാധികൾക്കോ അഥവാ ഹേതുവിന്നോ വ്യാധിക്കോ വിപരീതങ്ങ<references/

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/13&oldid=226822" എന്ന താളിൽനിന്ന് ശേഖരിച്ചത്