താൾ:Charaka samhitha (Nithana sthanam) 1916.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം-അദ്ധ്യായം 8. 119 സ്സന്തോ യദാ ഹൃദയമിന്ദ്രിയായതതാനി ചേരിതാഃ കാമക്രോധഭയ ലോഭമോഹഹർഷശോകചിന്തോദേ-ഗാദിഭിർഭൂയഃ സഹസാഭിപൂരയ ന്തി തദാ ജന്തു രപസ്മരതി. 2

       അപസ്മാരം പുനഃ സ്മൃതിബുദ്ധിസത്ത്വസംപ്ലവാൽ ബീഭത്സ

ചേഷ്ടമാവസ്ഥികം തമഃപ്രവേശമാചക്ഷതെ. 3

       തസ്യേമാനി പൂർവ്വരൂപാണി ഭവന്തി. തദ്യഥ – ഭ്രൂവ്യുദാസസ്സതതമക്ഷ്ണോവ്വൈർകൃതമശബ്ദശ്രവണം ലാലാസിംഘാണപ്രസ്രവണമനന്നാഭ്യശമനമരോചകാവിപാകൌ ഹൃദയഗ്രഹഃ  കുക്ഷേരാ 


ലോഭം മോഹം സന്തോഷം ദുഃഖം വിചാരം പേടി മുതലായ (രാജസങ്ങളും താമസങ്ങളുമായ) ദുർഗ്ഗുണങ്ങൾ പ്രേരിപ്പിക്കികനിമിത്തം ഹൃദയത്തേയും നേത്രാദിസ്ഥാനങ്ങളെയും അതിവേഗത്തിൽ നിറച്ചുകളയും. അപ്പോൾ അവൻ അപസ്മാരിയായിത്തീരുകയും ചെയ്യും * 3- അപസ്മാരമെന്നത്, ഒർമ്മശക്തിയും പദാർത്ഥങ്ങളെ വേർതിരിച്ചറിയുവാനും ഗ്രഹിക്കുവാനുള്ള മനശക്തിയും സത്ത്വവും-ഓജസ്സും ദോഷാവേശംനിമിത്തം നശിക്കുകയാൽ ബീഭത്സ ചേഷ്ടകളെ ചെയ്യുകയും തന്റേടം ലവലേശമില്ലാതാവുകയും ചെയ്യുന്നു ഒരു അവസ്ഥാവിശേഷമാണെന്നാണ് പൂർവ്വചായ്യന്മാർ പറയുന്നത് *

         4-ആ അപസ്മാരരോഗത്തിന്റെ പൂർവ്വരൂപങ്ങളെന്തെല്ലാ

മെന്നും വിവരിക്കാം. പുരികക്കോടികൾ മേല്പോട്ടു വളയുക കൺമിഴികൾ എല്ലായ്പോഴും മറിഞ്ഞുകൊണ്ടിരിക്കുക ചെവികേൾക്കാതാവുക വായിൽനിന്നും മൂക്കിൽനിന്നും വെള്ളമൊലിക്കുക ഭക്ഷണം കഴിക്കായ്ക അരോചകം ദഹനക്ഷയം നെഞ്ഞത്തു താവ് വയറ്റിൽ ഇരയ്ക്കുക ബലക്ഷയം അംഗമർദ്ദം മോഹാലസ്യം കണ്ണിരുട്ടടയ്ക്കുക മൂർച്ഛ എല്ലായ്പോഴും തലതിരിച്ചിൽ ഇതുകളും, സ്വപ്നത്തിൽ മദിക്കുക നൃത്തംവെയ്ക്കുക തന്നെ അന്യന്മാർ പിടിച്ചുഞക്കുക ഭയപ്പെടുക ദുഃഖിക്കുക വീഴുക മുതലായ

മനഃക്ഷാഭജനകങ്ങളായ സ്വപ്നാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/129&oldid=157655" എന്ന താളിൽനിന്ന് ശേഖരിച്ചത്