താൾ:Charaka samhitha (Nithana sthanam) 1916.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത (വാചസ്പത്യം) 118

   ത ഏവംവിധാനാം പ്രണഭൃതാം ക്ഷിപ്രമഭിനിർവ്വർത്തന്തേ. ത

ദ്യഥാ- രജസ്തമോഭ്യാമുപഹതസമുൽഭ്രാന്തവിഷമബഹുദോഷാണാം സമലവികൃതോപഹിതാന്യശുചീന്യഭ്യവഹാരജാതാനി വൈ ഷമ്യയുക്തേനോപയോഗവിധിനോപയുംഞ്ജാനാനാം തന്ത്രപ്രയോഗ മപി ച വിഷമമാചരതാമന്യാശ്ച ശരീരചേഷ്ടാ വിഷമാസ്സമാചര താമത്യുപക്ഷീണദേഹാനാം വാ ദേഷാഃ പ്രകുപിതാ രാജസ്തമോഭ്യാ മുപഹർതചേതസാമന്തരാത്മനഃ ശ്രേഷുതമായതനം ഹൃദയമുപസം ഗൃഹ്യ പർയ്യവതിഷുന്തേ തഥേന്ദ്രിയായതനി.തത്ര ചാവസ്ഥിതാ

2-ആ അപസ്മാരരോഗം ഈ പറയുന്ന തരക്കാർക്കാണ് ക്ഷണത്തിൽ ഉണ്ടാവുക. അവരാരെല്ലാമെന്നാൽ, രജോഗുണമോ.തമോഗുണമോ കലശലായി വർദ്ധിക്കുകനിമിത്തം സംഭവിച്ചതായ രാഗദിദുർഗ്ഗുണങ്ങളാൽ മനസ്സു തകരാറായവർ ക്രമത്തിലധികം വർദ്ധിച്ചു സ്വസ്ഥാനം വിട്ടു വിമാർഗ്ഗങ്ങളിൽകൂടി സഞ്ചരിക്കുന്ന വാതാദിദോഷങ്ങളോട് കൂടിയവർ മലിനങ്ങളും വേണ്ടതുപോലെയല്ലാതെ ഉണ്ടാക്കിയവയും ശുചിത്വമില്ലാത്തവയും (സ്വതെ തനിക്കു ഭക്ഷ്യങ്ങളല്ലാത്തവയും)

ആയ ഭക്ഷണപദാർത്ഥത്തെ വേണ്ടതുപോലെയല്ലാതെ ശീലിക്കുന്നവർ മാത്രാശിതീയം മുതലായ ആദ്ധ്യായങ്ങളിൽ വിധിച്ച ചര്യകളെ മനഃപൂർവ്വം തെററിക്കുന്നവർ ഈ പറഞ്ഞതുകൾക്കും പുറമെയുള്ള നിന്ദ്യങ്ങളായ ശരീരചേഷ്ടകളെ ചെയ്യുന്നവർ ശരീരം കലശലായി ക്ഷീണിച്ചവർ ഇവർക്കെല്ലാം വാതാദിദോഷങ്ങൾ കോപിക്കും. അങ്ങിനെ കോപിച്ച ദോഷങ്ങൾ രജസ്തമോ ദോഷങ്ങൾനിമിത്തം ദുഷിപ്പിക്കപ്പെട്ട മനസ്സോടുകൂടിയ അവന്റെ അന്തരാത്മാവിന്റെ പ്രധാനസ്ഥാനമായ ഹൃദയത്തിലും ചക്ഷുഃ ശ്രോത്രാദി ഇന്ദ്രിയായതനങ്ങളിലും ചെന്നുകൂടി അതുകളെ സ്വവ്യാപാരക്ഷമങ്ങളല്ലാതെയാക്കിത്തിർത്തുകൊണ്ട് അവിടങ്ങളിൽ സ്ഥിതിചെയ്യും. മേൽപ്രകാരം ഹൃദയത്തിലും ഇന്ദ്രിയായതനങ്ങളിലും ചെന്നുകൂടിയ ദോഷങ്ങളെ അത്യാഗ്രഹം ദ്വേഷ്യം ഭയം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/128&oldid=157654" എന്ന താളിൽനിന്ന് ശേഖരിച്ചത്