നിദാനസ്ഥാനം---അദ്ധ്യായം 7. ൧൦൩[103]
താതോനന്തരമുന്മാദാഭിനിർവൃത്തി സൂത്രേദമുന്മാദവിജ്ഞാനം ഭവതി .തദ്ദ്യഥാ- പരിസർപ്പണമക്ഷിഭ്രുവാമോഷ്ഠാംസഹനുഹസൂപാദവിക്ഷേപണമകസ്മാദനിയതാനഞ്ച സതതം ഗിരാമുത്സർഗ്ഗഃ ഫേനനാഗമനമാസ്യൽ സ്മിതഹിതനൃത്യഗീതവാദിപ്രയോഗാശ്ചാസ്ഥാനേ വീണാവംശശംഖമ്യാതാളശബ്ദാനുകരണമസാമ്നം. യാനമയാനൈരലങ്കരണമനലങ്കാരി കൈർദ്രവ്യർല്ലോഭോഭ്യവഹായ്യേ
ഈ പറഞ്ഞ പൂർവ്വരൂപങ്ങൾ കണ്ടതിനുശേഷം ഭോഷകോപജലകഷണം പൂർത്തിയായി കാണുകയും ചെയ്യും അതെങ്ങനെയെന്നാൽ, കണ്ണുരുട്ടുക പുരികം വിറപ്പിക്കുക ചുണ്ട് ചുമല് കവിൾ കയ്യ് കാല് ഈ അവയവങ്ങളെ കാരണം കൂടാതെ വിക്ഷേപണം ചെയ്യുക കണക്കല്ലാതെയും വേണ്ടാത്തതുമായ സംസാരവും വായിൽ നിന്ന് നുര ചാടുകയും ചെയ്യുക അസ്ഥാനത്തിങ്കൽ മന്ദസ്മിതം ചെയ്യുക ചിരിക്കുക നൃത്തം വെക്കുക പാട്ടുപാടുക
താളംപിടിക്കുക മുതലായതുകളെചെയ്യുക. വീണ , ഓടക്കുഴൽ, ശംഖ്, ശമ്യാ, ഇലത്താളം ഇതുകളുടെ ശബ്ദങ്ങളെപോലുള്ള ശബ്ദമാണെന്നു പറഞ്ഞു ചില ശബ്ദങ്ങൾ പുറപ്പപ്പെടുവിക്കുക. പക്ഷെ അതു കേൾക്കുന്നുവർക്കു രുചികരമായിരിക്കുകയുമില്ല. വൃക്ഷം, പാറ മുതലായ സ്ഥാവര വസ്തുകളിൽ കയറി നിൽക്കുകയും താൻ ഇപ്പോൾ നിൽക്കുന്നത് ഒരുയാനത്തിന്മേലാണെന്നും നടിക്കുകയും അതുകളെ ദ്രുതഗതിക്കായി ശാസിക്കുകയും ചെയ്യുക അലങ്കരിക്കുവാൻ കൊള്ളരുതാത്ത കീറത്തുണി കണ്ണൻചിരട്ട മുതലായതുകൾകൊണ്ട് ദേഹമാസകലം അണിയുക കിട്ടുവാൻ പ്രയാസമായ ഭക്ഷണദ്രവ്യത്തിൽ അത്യാഗ്രഹം നടിക്കുകയും ചെയ്യുക സകല ബന്ധുജനങ്ങളോടും കലശലായ മാത്സർയ്യം നടിക്കുക ശരീരത്തിന്നു കാർശ്യാ സംഭവിക്കുക പരുപരുപ്പുണ്ടാവുക ഹസ്തപാതദാദികളിൽ ഉരുണ്ടുകയറുക കണ്ണ് അരുണവർണ്ണമാവുക വാതത്തിന്ന് ഉപശയങ്ങളല്ലാത്ത ചർയ്യകൾകൊണ്ടു വർദ്ധിക്കുക ഇതെല്ലാമാകുന്നു വാതോന്മാദത്തിൽ സംഭവിക്കുന്ന ലക്ഷ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.