താൾ:Charaka samhitha (Nithana sthanam) 1916.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത[വാചസ്പത്യം] 92

തസ്മാചശുഷ്യതോ വിശേഷണ പുരീ‍ഷമനുരക്ഷ്യം. തഥാ സർവ്വേഷാമത്യർത്ഥകൃശദുർബ്ബലനാം. തസ്യാനാപ്യായ്മാനസ്യ വിഷമാശനോപചിതാ ദോഷഃ ‍പൃഥക പൃഥഗുപദ്രവൈർയ്യുജ്ജതോ ഭ്രയഃ ശരീരമുപശോഷയന്തി.

തത്ര വാതഃ ശുലമങഗമർദ്ദം കണോഠദ്ധ്വംസനം പർശ്വസംരോജനമംസാമർദ്ദനം സ്വരഭേദം പ്രതിശ്യായഞ്ചോപജനയതി. പിത്തംപുനർജ്ജ്വരമതിസാരം സാന്തർദ്ദാഹഞ്ച. ശ്ലോഷ്മാ പ്രമിശ്യായം ശിരസോഗുരുത്വം കാസമരോചകഞ്ച.

സകാസപ്രസംഗാദുരസി ക്ഷതേ ശോണിതം ഷ്ടീവതി. ശോണിതഗമനാച്ചാസ്യ ദൌർബ്ബല്യമുപാജായതേ. ഏവമേതേ വിഷാമാശനോപജിതാ ദോഷാ രാജയക്ഷ്മാണമഭിനിർവ്വയന്തി.

എന്നു വാഹടൻ * 17- ഈവക കാരണങ്ങളാൽ ക്ഷയരോഗിയുടെ പുരീഷം പുറത്തുപോകാതെ വിശേഷിച്ചും സൂക്ഷിക്കണം. ക്ഷയരോഗികളെ ഒരിക്കലും വിരേകിപ്പിച്ചുപോകരുതെന്നു സാരം. ഇതുപോലെതന്നെ അത്യന്തം കൃശന്മാരും ദുർബ്ബലന്മാരുമായവരുചടെ ചികിത്സയിലും മലശോധന വജ്ജിക്കേണ്ടതുതന്നെയാകുന്നു. വിഷമാശനം ശീലിക്കുകനിമിത്തം കോപിച്ച വാതാദികൾ അവരവർക്കുള്ള പ്രത്യേകകോപചിഹ്നങ്ങളെ [ഈ പരഞ്ഞതുകൾക്കുപുറമേ] പ്രകാശിപ്പിക്കുകയും ശരീരത്തെ അത്യന്തം ശോഷിപ്പിക്കുകയും ചെയ്യും * 18-ആ ദോഷങ്ങളുടെ ഉപദ്രവങ്ങളെ വിവരിക്കുന്നു;-വായു, ശൂലവേദന അംഗമർദ്ദം കണ്ഠോദ്ധ്വസം വാരിഭീഗത്തുവെദന ചുമലിൽ മർദ്ദിക്കുംപോലെ തോന്നുക ഒച്ചയടപ്പ് പീനസം ഇതുകളെയും,പിത്തമാകട്ടെ പനി അതിസാരം ഉള്ളിൽ ചുട്ടുനീറൽ ഇതുകളെയും, കഫം പീനസം തലയ്ക്കുകനം കുര രുചിക്ഷയം

ഇതുകളെയും ഉണ്ടാക്കും*19-ഈവക ഉപദ്രവം പൂർത്തിയായാൽ കലശലായി കുരയ്ക്കുനിമിത്തം നെഞ്ഞത്തു വ്രണമുണ്ടാവുകയും അതിൽനിന്നും പുറപ്പെടുന്ന ചോര തുപ്പുകയും ചെയ്യും.ചോര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/102&oldid=157628" എന്ന താളിൽനിന്ന് ശേഖരിച്ചത്