താൾ:Charaka samhitha (Indriya sthanam) 1917.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവതാരിക . നാലു സ്ഥാനങ്ങളുടെ അവതാരികകൾ എഴുതി കഴിഞ്ഞതി ന്നുശേഷം അഞ്ചാമതായ ഇന്ദ്രിയസ്ഥാനത്തിന്റെ അവതാരിക യിൽ ഈ സഥാനങ്ങളുടെ അവയവിയായ ചരകഗ്രന്ഥത്തെപ്പറ്റി സാമേന്യേന പറയേണ്ടതൊന്നും ബാക്കിയുണ്ടാകയിലെന്നും മാത്രമ ല്ല പ്രക്രതമായ ഇന്ദ്രിയസ്ഥാനത്തിൽ , വാഗ്ഭടാചാര്യർ (വാഹടാചാ ര്യർ) ശാരീരസ്ഥാനത്തിൽ കാണിച്ചിരിക്കുന്ന വിക്രതിവിജ്ഞാനീ യം ദൂതാദിവിജ്ഞാനീയം ഇതുകളെ പ്രതിപാദിക്കുന്നതാണെന്നുകൂ ടി ശാരീരസ്ഥാനത്തിന്റെ അവതാരികയിൽ കാണിച്ചിട്ടുളളതിനെ വായനക്കാർ ഓർമ്മവെയ്കേണ്ടതാകുന്നു. ഈ സ്ഥാനത്തിന്ന് ഇന്ദ്രിയസ്ഥാനമെന് പേരുകൊടുക്കുവാ നുളള സംഗതി ഇതിൽ കണ്ണ് ചെവി ഘ്രാണം രസനം സ്പർശനം ഇതുകളേയും ഇതുകളെക്കൊണ്ടറിയേണ്ടതായ വർണ്ണം, സ്വരം, ഗ ന്ധം,രസം, സ്പർശം ഇതുകളേയും ഇതുകളോടു സംബന്ധപ്പെട്ടതായ സത്ത്വം, ഭക്തി, ശൌചം, ശീലം, ആചാരം, സമ്രതി മുതലായവക ളേയും പ്രത്യക്ഷം, അനുമാനം, ഉപദേശം ഇവകളെക്കൊണ്ടു പരീ ക്ഷിച്ചറിഞ്ഞ് ആയുസ്സിന്റെ പ്രമാണത്തെ നിശ്ചയിപ്പാൻ ഉളള മാർഗ്ഗങ്ങളെ ഉപദേശിക്കുന്നതുതന്നെയാകുന്നു.സ്ഥാനാരംഭത്തിങ്കൽ തന്നെ 'ഇഹ ഖലു വർണ്ണശ്ച സ്വരശ്ച ഗന്ധശ്ച രസശ്ച സ്പർശശ്ച ചക്ഷുശ്ച ശ്രോത്രഞ്ച' എന്നു തുടങ്ങി 'ഇതി പരീക്ഷ്യാണി പ്രത്യ ക്ഷാനുമാനോപദേശൈരായുഷഃ പ്രമാണവിശേഷം ജിഞ്ജാസമാ നേന ഭിഷജാ' എന്നതുവരെയുള്ള വാക്യംകൊണ്ട് ഇതിനെ ഗ്രന്ഥ കാരൻ സൂചിപ്പിച്ചിരിക്കുന്നു. ശാരീരസ്ഥാനത്തിൽ പ്രാരബ്ധകർമ്മത്തിന്റെ ഫലാനുഭവത്തി

ന്നുവേണ്ടി ശരീരത്തെ അവലംബിച്ചിരിക്കുന്ന ആത്മാവിന്റെ അ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/3&oldid=157612" എന്ന താളിൽനിന്ന് ശേഖരിച്ചത്