താൾ:Charaka samhitha (Indriya sthanam) 1917.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16 ചരകസംഹിത (വാചസ്പത്യം)

മക്ഷികാശ്ചൈവ യൂകാശ്ച ദംശാശ്ച മശകൈസ്സഹ വിരസാദപസർപ്പന്തി ജന്തോം കായാന്മുമൂർഷതം. 19 അത്യർത്ഥരസികം കായം കാലപക്വസ്യ മക്ഷികാം അപി സ്നാതാനുലിപ്തസ്യ ഭൃശമായാന്തി സർവ്വശം 20 തത്ര ശ്ലോകം. യാന്യേതാനി മയോക്താനി ലിംഗാനി രസഗന്ധയോ; പുഷ്പിതസ്യ നരസ്യൈതൈം: ഫലം മരണമാദിശേൽ. 21 ഇതി ചരകസംഹിതായാം ഇന്ദ്രിയസ്ഥാനേ പുഷ്പിതം നാമ ദ്വിതീയോദ്ധ്യയം ________________________________________

രസ്യം സംഭവിച്ചവനിൽനിന്ന് --അവൻ കിടക്കുന്ന സ്ഥലത്തുനി ന്ന് കുടയും ഈച്ച മൂട്ട കാട്ടീച്ച കൊതു ഇതുകളെല്ലാം അകലെ ഒഴി ച്ചുപോകും. ഇവന്റെ ശരീരത്തിലോ ഇവനിരിക്കുന്ന ദിക്കിലോ ഈ വക പ്രാണികൾ വരികയില്ല. * 20--മരണസാമീപ്യം നിമിത്തം ശരീരത്തിന്നു കലശലായ മാധുര്യയ്യം സംഭവിക്കുന്നതായാൽ അവൻ എത്രതന്നെ സ്നാനാനുലേപനാദി ശുചിത്വം ശീലിക്കുന്നതായാലും അവന്റെ ശരീത്തിൽ മക്ഷികാദികൾ വന്നു ബാധിച്ചുകൊണ്ടുമിരി ക്കും ഇതാണ് വിരസാതിരസങ്ങളുടെ സ്വഭാവം.* അദ്ധ്യായവിവരണം. 21--ഈ പുഷ്പിതാദ്ധ്യായത്തി‌ൽ വിവരിച്ച പുഷ്പിതന്ന് ഈ പറഞ്ഞ രസഗന്ധങ്ങളുടെ ലക്ഷണങ്ങൾകുടെ കാന്നുന്നതായാ ൽ അവന്നു മരണം സമീപിച്ചിരിക്കുന്നു എന്നു നിർദ്ദേശിക്കുകയും വേണം.* ഇതി ചരകസംഹിതാവ്യാഖ്യാനേ വാചസ്പത്യേ ഇന്ദ്രിയസ്ഥാനേ ദ്വിതീയോദ്ധ്യായം (2).

_________


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/27&oldid=157609" എന്ന താളിൽനിന്ന് ശേഖരിച്ചത്