ഇന്ദ്രിയസസ്ഥാനം അദ്ധ്യായം 2 15 വിയോനിർവ്വിദൂ:രായസ്യ ഗന്ധോ ഗാത്രേഷു ദുശ്യതേ ഇഷ്ടോ വാ യദി വാനിഷ്ടോ ന സ ജിവതി താം സമാം. 14 ഏതാവൽ ഗന്ധവിജ്ഞാനം, രസജ്ഞാനമത: പരം ആതുരാണാം ശരിരേഷു വക്ഷ്യാമോ വിധിപൂർവ്വകം. 15 യോ രസ:പ്രകൃതിസ്ഥാനാം നരാണാം ദേഹസംഭവം സ ഏഷാം ചരമേ കാലേ വികാരാൻ ഭജതേ ദ്വയം. 16 കശ്ചിദേവാസ്യവൈരസ്യമത്യർത്ഥമുപപദ്യതേ സ്വാദുത്വമപരശ്ചാപി വിപുലം ഭജതേ രസ: 17 തമനേനാനുമാനേന വിദ്യാദ്വികൃതിമാഗതം മനുഷ്യോ ഹി മനുഷ്യസ്യ കഥം രസമവാപ്നുയാൽ. 18 _______________________________________
ജ്ഞാനത്തിൽ അല്പംപോലും സംശയമുണ്ടാവുകയില്ല . 14--യാവ നൊരുത്തന്റെ ശരീരത്തിൽ പ്രകൃത്യാ ഇല്ലാത്തതും ഇപ്പോൾ വ്വ്യക്ത മായി അറിയാവുന്നവിധം പ്രകാശിച്ചതും ഇഷ്ടരുപമോ അനിഷ്ട രുപമോ ആയിട്ടുളളതുമായ ഒരു ഗന്ധം പ്രകാശിക്കുന്നുവോ അവൻ ആ കൊല്ലം കഴിയുന്നതിന്നുമുമ്പ--ആലക്ഷണം കണ്ടതിന്നുശേ ഷം ഒരു കൊല്ലം കഴിയുന്നതിന്നുമുമ്പെ മരിക്കുമെന്നറിയണം. 15-- ഇതാണ് ഒരുവന്റെ ഗന്ധത്തെക്കൊണ്ട് അറിയേണ്ടതായ ലക്ഷ ണം. ഇനി ആതുരന്മാരുടെ ശരീരത്തിലെ രസഭേദംകൊണ്ട് അറി യേണ്ടതായ രസജ്ഞാനത്തേയും വഴിപോലെ ഉപദേശിച്ചു തരാം . 16--പ്രകൃതിസ്ഥന്മാരായവരുടെ ശരീരത്തിന്ന് സ്വതെ എന്തൊ രു രസമാണോ ഉളളത് അത് അവർക്ക് മരണം സമീപിക്കുന്ന കാ ലത്തു യാതൊരു കാരണവും കുടാതെ വ്യത്യാസപ്പെടുകയും ചെയ്യും . 17--ചിലരുടെ ശരീരത്തിന്നു കലശലായ വൈരസ്യവും മററു ചി ലരുടെ ശരീരത്തിന്ന് അതിയായ മധുര്യവും സംഭവിക്കും . 18-- ഈ പറഞ്ഞ മാതിരി സ്വതെയുളള ശരീരരസത്തിന്നു വിപരിതമായ മററ് അമ്ലലവണാദി രസങ്ങളും സംഭവിക്കും. ഒരുവൻ മറെറാരു വന്റെ ശരീരരസത്തെ ഏതുവിധമാണ് അഠിയുക എന്നും ഉപദേ
ശിച്ചുതരാം . 19--മരണസാമീപ്യം നിമിത്തം ശരീരത്തിന്നു വൈ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.