Jump to content

താൾ:Charaka samhitha (Indriya sthanam) 1917.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രിയസ്ഥാനം - അദ്ധ്യായം 2. 13 മിഥ്യാദൃഷ്ടമരിഷ്ടഭമനരിഷ്ടമജാനതാ അരിഷ്ടഞ്ചാപ്യസംബുദ്ധമേതൽ പ്രജ്ഞാപരാധജം. 4 ജ്ഞാനസംബോധനാത്ഥന്തു ലിങ്ഗൈർമ്മരണപൂർവ്വജൈം പുഷ്പിതാനുപദേക്ഷ്യാമോ നരൻ ബഹുവിധാൻ ശ്രണു. 5 നാനാപുഷ്പോപമോ ഗന്ധോന യസ്യ വാദി ദിവാനിശം പുഷ്പിതസ്യ വനസ്യേവ നാനാദ്രുമലതാവതം. 6 തമാഹും പുഷ്പിതം ധീരാ നരം മരണലക്ഷണൈം സ വൈ സംവത്സരാദ്ദേഹം ജഹാതീതി വിനിശ്ചയം . 7 ഏവമേകൈകശം പുഷ്പൈർയ്യസ്യ ഗന്ധം സമോഭവേൽ ______________________________________ രിഷ്ടജ്ഞാനവിവേകമില്ലാത്തവൻ അരിഷ്ടസാദൃശ്യമുള്ള അനരിഷ്ട ത്തെകാണുന്ന സമയം ഇത് അരിഷ്ടമാണെന്നു കരുതുകയും വ്യക്ത മായ അരിഷ്ടത്തെ അരിഷ്ടമാണെന്നു ഗ്രഹിക്കാതിരിക്കുകയും ചെയ്യു ന്നതായാൽ അത് അവന്റെ അറിവില്ലായ്മഎന്നുമാത്രമേഉള്ളു . മ രണലക്ഷണമിലാതിരിക്കുകയോ മരിക്കുന്നസമയം മരി ണലക്ഷണംകണ്ടാൽ മരിക്കാതിരിക്കുകയോ ൊരു കാലത്തും സംഭവിക്കുകയില്ല എ ന്നു സാരം * 5 -മരണപൂർവ്വകാലത്തിലുണ്ടകുന്ന ലക്ഷണങ്ങളെ ക്കൊണ്ട് അരിഷ്ടജ്ഞനമുണ്ടാകുവാനായി പലപ്രകാരത്തിൽ പു ഷ്ടിതന്മാരായ (മരണോന്മുഖന്മാരായ)നരന്മാരുടെ ലക്ഷണത്തെ ഉപദേശിച്ചു തരാം. അതു മനസ്സിരുത്തി ധരിക്കുക * 6-7- പലേ തരത്തിലുമുള്ള ലതാദ്രമങ്ങളോടുകുടിയ വനത്തി ൽ അതെല്ലാം പൂത്തുനില്ക്കുന്നതായാൽ ഏത്ര പ്രകാരമുള്ള മിശ്രഗ ന്ധം സംഭവിക്കുമോ അതോവിധം ഒരുവനിൽ രാവും പകലും യാ തൊരു വ്യത്യാസവും കുടാതെ പലപ്രകാരത്തിലുള്ള പുഷ്പങ്ങളുടെ മി ശ്രഗന്ധം സംഭവിക്കുന്നതാഷാൽ മരണലക്ഷണജ്ഞാനത്തിൽ നല്ല ദൃഢതയുള്ളവർ അവനെ പുഷ്പിതനാണ് - മരണലക്ഷണത്തോടുകു ടിയവനാണെന്നു പറയുന്നു. ആ പഷ്പിതന്ന് ഏതെ്രു ദിവസം മുതൽ പുഷ്പിതലക്ഷണം തുടങ്ങിയോ അന്നു മുതൽ ഒരു കൊല്ലത്തി ന്നുള്ളിൽ അവൻ മരിക്കുമെന്നുള്ളതു നിശ്ചക്കാം. * 8- ഇഷ്ടങ്ങ

ളോ അനിഷ്ടങ്ങളോ ആയ ഏതൊങ്കിലും ഒരു പുഷ്പത്തിന്റെ ഗന്ധ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/24&oldid=157606" എന്ന താളിൽനിന്ന് ശേഖരിച്ചത്