ചരകസംഹിത (വാചസ്പത്യം)
തഥാലിംഗമരിഷ്ടാഖ്യം പൂർവ്വരൂപം മരിഷ്യതം . 1 അപ്യേവന്തു ഭവേൽ പുഷ്പം ഫലേനാനനുബന്ധിയൽ ഫലഞ്ചാപി ഭവേൽ കിഞ്ചിദ്യസ്യ പുഷ്പം ന പൂർവജം . 2 ന ത്വരിഷ്ടസ്യ ജാതസ്യ നാശോസ്തി മരണാദൃതേ മരണഞ്ചാപി തന്നാസ്തി യന്നാരിഷ്ടപുരസ്സരം . 3
ണോന്മഖനവന്റെ മരണസാമീപ്രാവസ്ഥയെ അതിന്റെ പൂർവ്വ
രൂപമായ അരിഷ്ടവും സൂചിപ്പിക്കും . ഒരു ലതയ്കോ തരുവിന്നോ പു
വ്വണ്ടായാൽ ഇത് ഉടനെ കായ്ക്കമെന്ന് ഏതുപ്രകാരം അനുമാനി
യ്ക്കാമോ അതുപ്രകാരം സ്വസ്ഥാവസ്ഥയിലോ ആതുരാവസ്ഥയിലോ
ഇരിക്കുന്ന സ്ത്രീപുരുഷന്മാർക്ക് അരിഷ്ടം (മരണലക്ഷണം) കാണു
ന്നതായാൽ ആ ലക്ഷണത്തിന്റെ ഗുരുലാഘവഭേദത്തെഅനുസരി
ച്ചു മരണകാലത്തേയും നിർണ്ണയിക്കാം. ഫലസ്യധൂമോഗ്നേ
ർവ്വർഷസ്യ ജലദോദയം യഥാഭവിഷ്യതോ ലിംഗം രിഷ്ടം മൃത്യോസ്ത
ഥാ ധ്രുവം എന്നു വാഹടാചാർയ്യൻ. ചിലർ മരണചിഹ്നത്തെ
അരിഷ്ട മെന്നും മററു ചിലർ രിഷ്ട മെന്നും പറയുന്നു. രണ്ടും മ
രണചിഹ്നമാണെന്ന് അഭിധാനകാരന്മാരും പറയുന്നു. രിഷ ഹിം
സായാം എന്ന ധാതുവിന്റെ രുപം രിഷ്ടമെന്നായിരിക്കും. 2-3---
ചില വളളികളും ചെടികളും പുഷ്പിക്കുക മാത്രമേ ചെയ്യുകയുളള.
അതുകൾക്കു ഫലമുണ്ടാവുകതന്നെയില്ല. ചിലതിന്റെ ചില പു
ഷ്പത്തോടുകുടെ കായയുണ്ടാകും. ചില പുവ്വ് താനെ വീണുപോവു
കയും ചെയ്യും. ചിലതിന്നു പുവിവുണ്ടാവാതെതന്നെ ഫലങ്ങൾ സം
ഭവിക്കുകയും ചെയും. അതിനാൽ മുൻവിവരിച്ച സാദൃശ്യം ശരി
യല്ലെന്നു സംശയിക്കരുത്. അതു സാമാന്യോദാഹരണം മാത്രമാ
കന്നു എന്നു വീണ്ടും ഉപദേശിക്കുന്നു അരിഷ്ടലക്ഷണം കണ്ടാൽ
അതു മരിക്കുന്നതുവരെ വിട്ടപോകയില്ല. അതാതിന്നു വിധിക്കുന്ന
കാലത്തുതന്നെ മരണം സംഭവിക്കും. അതുവരെ അത് അനുവ
ത്തിച്ചുനില്ക്കുകയും ചെയ്യും. അരിഷ്ടോല്പത്തികൂടാതെ മരണവും
സംഭവിക്കുകയില്ല. ഇതാണ് മുൻവിവരിച്ച ഉപമാനോപമേയങ്ങൾ
തമ്മിലുള്ള വ്യത്യാസമെന്നു ധരിക്കുകയും വേണം * 4-അരിഷ്ടാന

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.