താൾ:Charaka samhitha (Indriya sthanam) 1917.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6 ചരകസംഹിത (വാചസ്പത്യം) കൃതാനഭ്രത്വോൽപന്നാനിതി പ്രകൃതിവികൃതിവർണ്ണാ ഭവന്ത്യുക്താശ്ശ രീരസ്യ. 10 തത്ര പ്രകൃതിവർണ്ണോർദ്ധശരീരേ വികൃതിവർണ്ണോർദ്ധശരീരേ ദ്വാ വപി വർണ്ണൌ മർയ്യാദാവിഭക്തൌ ദൃഷ്ട്വാ യദ്യേവം സവ്യദക്ഷിണ വിഭാഗേന യദ്യേവം പൂർവ്വപശ്ചിമഭാഗേന യദ്യുത്തരാധരവിഭാ ഗേന യദ്യന്തർബ്ബഹിർവ്വിഭാഗേന ആതുരസ്യാരിഷ്ടമിതി വിദ്യാൽ, 11 ഏവമേവ വർണഭേദോ മുഖേപ്യന്യതോ വർത്തമാനോ മരണായ ഭവതി. 12 വർണ്ണഭേദേന ഗ്ലാനിഹർഷരൌക്ഷ്യസ്നേഹാ വ്യാഖ്യാതാം . 13 __________________________________________ നിറം ഉടൻ സംഭവിക്കുന്നതായാൽ അതും വികൃതിവർണ്ണംതന്നെയാ യിരിക്കും* 11 - രോഗിയായവന്റെ ശരീരത്തിലെ പകുതിഭാഗം പ്രകൃതിവർണ്ണവും പകുതിഭാഗം വികൃതിവർണ്ണവുമായിരിക്കുകയും ആ പ്രകൃതിവികൃതി വർണ്ണങ്ങൾ രണ്ടും ഒരു ക്രമത്തിൽ വിഭാഗിച്ചിരിക്കുക യും ചെയ്തതായി കണ്ടാൽ ആ വർണ്ണവ്യത്യാസദർശനം അരിഷ്ടമാ ണ്-മരണചിഹ്നമാണെന്ന് അറിയണം.('അരിഷ്ടമശ്ചുഭേ തക്രേ സൂതികാഗാര ആസവേ | ശുഭേ മരണചിഹ്നേ ച' എന്നുമേദി നി.) ഇങ്ങിനെ ശരീരാർദ്ധത്തിൽ കാണുന്ന വർണ്ണവ്യത്യാസം ഇട ത്തും വലത്തുമായോ മുമ്പിലും പിന്നിലുമായോ മുകളിലും ചോട്ടിലു മായോ ഉള്ളിലും പുറത്തുമായോ സംഭവിക്കൂകയും ചെയ്യും . ആവക വ്യത്യാസങ്ങളെ മനസ്സിരുത്തി ഗ്രഹിക്കുകുയും വേണം *12 -ഇ ങ്ങിനെ സംഭവിക്കുന്ന വർണ്ണവ്യത്യാസം മുഖത്തോ മറ്റ് ഏതെങ്കി ലും അവയവത്തിലോ സംഭവിക്കുന്നതായാലും അതു മരണലക്ഷ ണമായിത്തീരും. ശരീരത്തിലാസകലം വർണ്ണവ്യത്യാസം വരേണമെ ന്നില്ല മുഖത്തൊ മറ്റോ സംഭവിച്ചാലും മതി ​എന്നു സാരം* 13-വർണ്ണത്തിന്റെ വിഭാഗത്തെ ഇങ്ങിനെ വിവരിച്ചതു കൊണ്ട് ഗ്ലാനി ഹർഷം രൌക്ഷ്യം സ്നേഹം ഇതുകളുടെ വ്യത്യാസങ്ങ ളേയും ഗ്രഹിക്കണം. അതുകളുടെ വ്യത്യസം ഈ പറഞ്ഞ തര

ത്തിലായിരിക്കുമെന്ന് ആശയം*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/17&oldid=157598" എന്ന താളിൽനിന്ന് ശേഖരിച്ചത്