താൾ:Changanasseri 1932.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളുടെ പരിപൂർണ്ണവിജയമാണു് അദ്ദേഹത്തിന്റെ ജീവിത വിജയം. ജീവിതപ്രവർത്തനങ്ങളുടെ ഏതെങ്കിലും ഒരു പ്രത്യേക ശാഖയിൽ ആർജ്ജിച്ച അപ്രാപ്യമായ വൈദഗ്ദ്ധ്യമല്ല, പിന്നെയോ വിവിധരംഗങ്ങളിലെ ബഹുമുഖമായ നേട്ടങ്ങളാണു് അദ്ദേഹത്തിൻറെ മഹത്വത്തിനുള്ള നിദാനം. തിരുവിതാംകൂറിനെപ്പോലെ പരിമിതിയുള്ള ഒരു രാജ്യാതൃത്തിക്കുള്ളിൽ അദ്ദേഹത്തിന്റെ വളർച്ചയ്ക്കും ഒരു പരിമിതിയുണ്ടായിരിക്കണമല്ലോ! ബ്രിട്ടീഷ് ഇൻഡ്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തിലാണു ജനിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിന്റെ വളർച്ചയും കൂടുതൽ വിപുലമായിരുന്നേനേ. അദ്ദേഹം ഇൻഡ്യൻ നാഷണൽകാൺഗ്രസ്സിന്റെ അഖിലഭാരതപ്രശസ്തിയുള്ള ഒരു നേതാവായിരുന്നേനേ. കാൺഗ്രസ്സ് പ്രാദേശികസ്വയംഭരണം ഏറ്റെടുക്കുമ്പോൾ കേരളം ഏതു രൂപത്തിലെങ്കിലും ഉത്തരവാദഭരണമുള്ള ഒരു സംസ്ഥാനമായിരുന്നു എങ്കിൽ അവിടത്തെ പ്രധാന മന്ത്രിപദം വഹിക്കുവാൻ ഏറ്റവും അർഹതയുള്ള സർവസമുദായസമ്മതനായ നേതാവും ചങ്ങനാശേരി ആയിരുന്നേനേ. നിർഭാഗ്യവശാൽ വ്യത്യസ്തമായ ഒരു കാലഘട്ടത്തിൽ വ്യത്യസ്തങ്ങളായ പരിതഃസ്ഥിതികളിലാണു് അദ്ദേഹത്തിനു ജീവിക്കേണ്ടിവന്നതു്. ആ കാലഗതിയുടെ പരിവർത്തനം വേണ്ടിടത്തോളം പുരോഗമിക്കുന്നതിനു മുൻപു തന്നെ അദ്ദേഹം ചരമമടയുകയും ചെയ്തു. എന്റെ മാന്യസ്നേഹിതൻ ശ്രീ. സി. നാരായണപിള്ള എഴുതിയിട്ടുള്ള ഉജ്ജ്വലവും പ്രചോദിതവുമായ ഈ ജീവചരിത്രം ഈ തലമുറയേയും ഭാവിതലമുറകളേയും, ചങ്ങനാശേരിയേയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളേയുംപറ്റി പൂർണ്ണമായി പരിചയപ്പെടുത്തുന്നതാണു്. ചങ്ങനാശേരിയുടേതുപോലുള്ള സംഭവബഹുലമായിരുന്ന ഒരു ജീവിതത്തിൽ തെറ്റുകളും കുറവുകളും യാതൊന്നും ഉണ്ടായിട്ടില്ലെന്നു പറയുന്നതു അതിശയോക്തിപരമായിരിക്കും. അദ്ദേഹത്തിന്റെ

ബുദ്ധിതന്ത്രങ്ങളേയും ഉദ്ദേശശുദ്ധിയേക്കൂടിയും പൊതുജനങ്ങൾ ചോദ്യം ചെയ്തിട്ടുള്ള അവസരങ്ങളുണ്ടാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/7&oldid=216625" എന്ന താളിൽനിന്ന് ശേഖരിച്ചത്