താൾ:Changanasseri 1932.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിവായിരുന്നു. ഇങ്ങിനെയുള്ള മുൻ കരുതലിനു ശേഷവും, ചിലർ ഭൂമിദേവിയെ പരിരംഭണം ചെയ്യേണ്ടിവന്നിട്ടുള്ളതും അപൂർവമല്ല. അക്കാലത്തു കോടതിയിൽ ഫയൽ ചെയ്യുന്ന ഓരോ കേസിനും രണ്ടു ചക്രംവീതം പിരിച്ചെടുത്തു് ആ തുക കൊണ്ടു വക്കീലന്മാർ എല്ലാ വർഷവും ആനന്ദവല്ലീശ്വരംക്ഷേത്രത്തിൽ അതികെങ്കേമമായ ഒരു ചിറപ്പു നടത്താറുണ്ടായിരുന്നു. ഇരുപ്പുമുറിയിലെ സാമഗ്രികൾ നന്നാക്കുവാനോ, വക്കീലന്മാരുടെ തൊഴിൽപരമായ സൗകർയ്യങ്ങൾ വർദ്ധിപ്പിക്കുവാനോ ഈ തുകയിലൊരു പൈസയെങ്കിലും ചിലവഴിക്കണമെന്നു നിഷ്ക്കാമകർമ്മികളായ അന്നത്തെ വക്കീലന്മാർ വിചാരിച്ചില്ല. മൂട്ടയുടേയും മൂഷികന്റേയും സാഹചര്യ്യത്തോടുകൂടി പ്രതിദിനം അഞ്ചോ ആറോ മണിക്കൂറുകൾ കഴിച്ചുകൂട്ടേണ്ടിവന്നാലും ചിറപ്പിനു കത്തിച്ചുകളയുന്ന കരിമരുന്നിൽ ഒരംശമെങ്കിലും കുറയരുതെന്നു് അവർക്കു നിർബന്ധമുണ്ടായിരുന്നു. എന്നാൽ മഹിഷാസുരമർദ്ദിനിയായ ആനന്ദവല്ലീശ്വരി മക്കുണസംഹാരത്തിനായി വന്നു ലോകത്തിലവതരിച്ചില്ല. ഏതായാലും പരമേശ്വരൻപിള്ളയുടേയും, യുവാക്കന്മാരായ മറ്റു വക്കീലന്മാരുടേയും ഉത്സാഹത്തിൽ കൊല്ലത്തു് ഒരു വക്കീൽസംഘം സ്ഥാപിച്ചു. ആനന്ദവല്ലീശ്വരംക്ഷേത്രത്തിലെ ചിറപ്പിനു പിരിച്ചു കൊണ്ടിരുന്ന വരിസംഖ്യ വക്കീൽ സംഘത്തിന്റെ മൂലധനമായി നീക്കിവയ്ക്കപ്പെട്ടു. വക്കീലന്മാരുടെ മുറി കൂടുതൽ ഉപയോഗയോഗ്യമാക്കിത്തീർത്തു. സംഘത്തിന്റെ മുതൽകൊണ്ടു് ഒരു പ്രത്യേക നിയമഗ്രന്ഥശാല വക്കീലന്മാരുടെ ആവശ്യത്തിനായി ഉണ്ടാക്കി. വി. പി. മാധവറാവുദിവാൻജിയുടെ കാലത്തു കോടതിക്കെട്ടിടം പരിഷ്കരിക്കപ്പെട്ടപ്പോൾ വക്കീലന്മാരുടെ മുറി കൂടുതൽ ആവാസയോഗ്യമാക്കിത്തീർത്തു. കൊല്ലംബാറിലെ അസോസിയേഷനും അവരുടെ ഗ്രന്ഥശാലയ്ക്കും ഇന്നും തിരുവിതാംകൂറിലെ തുല്യനിലയിലുള്ള മറ്റു സ്ഥാപനങ്ങളേ അപേക്ഷിച്ചു തുലോം ഉപരിയായ ഒരു സ്ഥാനമാണുള്ളതു്.

അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചു തൊഴിൽപരമായ ജീവതത്തിൽ തന്റെ സർവശ്രദ്ധയും കേന്ദ്രീകരിച്ചിരുന്ന ചങ്ങനാശേരിയെ പൊതുകാര്യ്യജീവിതത്തിലേയ്ക്കു ആകർഷിച്ച ഒരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/52&oldid=216733" എന്ന താളിൽനിന്ന് ശേഖരിച്ചത്