താൾ:Changanasseri 1932.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-ാമാണ്ടു തുലാമാസം -തീയ്യതി പരമേശ്വരൻപിള്ള കൊല്ലം ജില്ലാക്കോടതിയിൽ സന്നതെടുത്തു വ്യവഹരിക്കുവാൻ തുടങ്ങി. "നമുക്കു രണ്ടുപേർക്കും ഒന്നിച്ചു ജോലി പഠിക്കാം" എന്നു വിനോദസ്വരത്തിൽ പറഞ്ഞുകൊണ്ടാണു് അന്നു കൊല്ലം ഡിസ്ട്രിക്ട് ജഡ്ജിയായിരുന്ന കുഞ്ഞുകൃഷ്ണപ്പണികർ പരമേശ്വരൻപിള്ളയ്ക്കു സന്നതു നൾകിയതു്. ഒന്നാം ക്ലാസ്മജിസ്ട്രേട്ടുാഗത്തിൽ നിന്നു ഡിസ്ട്രിക്ട്ജഡ്ജിയായുർത്തപ്പെട്ട പണിക്കർക്കു സിവിൽനിയമത്തിൽ ഗണ്യമായ യാതൊരു പരിജ്ഞാനവുമുണ്ടായിരുന്നില്ല. മജിസ്ട്രേട്ടുദ്യോഗത്തിൽ നിന്നു ജഡ്ജിപദത്തിലേയ്ക്കുള്ള ഉദ്യോഗക്കയറ്റം ഒരുപക്ഷേ തിരുവിതാംകൂറിൽ അന്നാദ്യമായിട്ടായിരിക്കണം. അന്നത്തെ ഭരണാധികാരികളുടെ അപ്രീതിയ്ക്കു പാത്രമായിത്തീർന്ന പണിക്കർക്കു ന്യായമായിക്കിട്ടേണ്ട ദിവാൻപേഷ്കാരുദ്യോഗം യഥാകാലം ലഭിക്കുകയുണ്ടായില്ല. ആ അനീതിയ്ക്കു ഒരു പരിഹാരമായിട്ടാണു് അദ്ദേഹത്തിനു ജഡ്ജിയുദ്യോഗം നൾകുവാൻ പിന്നീടു് അധികാരികൾ നിശ്ചയിച്ചതു്. തനിയ്ക്കു പരിചയമില്ലാത്ത സിവിൽനിയമം ഒന്നിച്ചു പഠിക്കാമെന്നാണു് അദ്ദേഹം ഫലിതരൂപത്തിൽ പരമേശ്വരൻപിള്ളയോടു പറഞ്ഞതു്. എന്നാൽ ഈ സഹപഠനം വളരെ പുരോഗമിക്കുന്നതിനു മുൻപുതന്നെ കുഞ്ഞുകൃഷ്ണപ്പണിക്കർ ചരമമടഞ്ഞു.

സർക്കാരുദ്യോഗമല്ലാതെ മറ്റു മാന്യമായ തൊഴിലുകൾ അത്ര വളരെ സുലഭമല്ലാത്ത ഈ രാജ്യത്തു്, അഭ്യസ്തവിദ്യരായ യുവാക്കന്മാർ അവരുടെ നൈസർഗ്ഗികമായ വാസനയോ അഭിരുചിയോ ഗണ്യമാക്കാതെ അഭിഭാഷകവൃത്തി ഉപജീവനമാർഗ്ഗമായി സ്വീകരിച്ചു് അവരുടെ ജീവിതം വ്യർത്ഥമാക്കുന്ന കാഴ്ച ഒട്ടുംതന്നെ ദുർല്ലഭമല്ല. ഇതുകൊണ്ടുതന്നെ നാല്പതുവർഷങ്ങൾക്കുമുൻപും തിരുവിതാംകൂറിലെ ബാറിൽ വലിയ തിക്കും തിരക്കുമായിരുന്നു. ഇന്നും ബാറിൽ ഇവിടെ വലിയ തിരക്കാണു്. അൻപതു വർഷം കഴിഞ്ഞാലും ഈ തിരക്കു വർദ്ധിക്കുകയല്ലാതെ കുറയുകയില്ല. സാമ്പത്തികമായ യാതൊരു പിന്തുണയുമില്ലാതെ, വക്കീൽവൃത്തി ആരംഭിക്കുന്ന ഒരു യുവാവിനു് എത്ര ഉൽക്കണ്ഠാകുലമായ ഒരു ജീവിതഘട്ടത്തിൽക്കൂടിയാണു്

ആദ്യം കടന്നുപോകേണ്ടിയിരിക്കുന്നതെന്നുള്ളതു് അനുഭവ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/47&oldid=216739" എന്ന താളിൽനിന്ന് ശേഖരിച്ചത്