427
മേൽനോട്ടത്തിലാണു നിർവ്വഹിക്കപ്പെട്ടിരുന്നതു്. ഗാന്ധിജി പയര്യടനമവസാനിപ്പിച്ചു, തിരുവിതാംകൂർ അതൃത്തി വിടുന്നതുവരെ ചങ്ങനാശേരി അദ്ദേഹത്തോടോന്നിച്ചു സഞ്ചരിക്കയും ചെയ്തു. തിരുവിതാംകൂറിലെ ജനങ്ങൾ യഥാശക്തി ഗണ്യമായ തുകകൾ സംഭാവന നൾകയുമുണ്ടായി. ആ സഞ്ചാരത്തിൽ ആകസ്മികമായുണ്ടായ ഒരു ചെറിയ സംഭവത്തിന്റെ സ്മരണ മരണപര്യന്തം ചങ്ങനാശേരിയെ വിട്ടുപിരിഞ്ഞിരുന്നില്ല. ചങ്ങനാശേരി ഗാന്ധിജിയുമൊന്നിച്ച് ഒരു കാറിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ യാദ്യഛികമയി അദ്ദേഹത്തിന്റെ ഒരു വിരൽ കാറിന്റെ അടയ്ക്കപ്പെട്ട വാതിലിനിടയിൽപെട്ടു മുറിഞ്ഞു. അതു കണ്ടുകൊണ്ടിരുന്ന ഗാന്ധിജി ഉടൻ തന്നെ അദ്ദേഹത്തിന്റെ സഞ്ചി തുറന്ന് അപകടങ്ങളുണ്ടായാൽ പ്രഥമശുശ്രൂഷ നൾകുവാൻ അതിലെപ്പോഴും കൊണ്ടുനടക്കാറുളള ഉപകരണങ്ങളിൽനിന്നു പഞ്ഞിയും ശീലയുമെടുത്തു സ്വന്ത കൈകൾ കൊണ്ടുതന്നെ വിദഗ്ദ്ധനായ ഒരു ഭിഷഗ്വരന്റെ സാധകത്തോടുകൂടി ആ മുറിവു വലിച്ചുകെട്ടി രക്തഗതി നിലപ്പിക്കുകയുണ്ടായി. ഗാന്ധിജിയുടെ സംഘത്തോടൊന്നിച്ചു സഞ്ചരിച്ചിരുന്ന സമർത്ഥനായ ഒരു പത്രലേഖകൻ ആ രംഗം തന്റെ ക്യമറയിൽ പ്രതിബിംബിപ്പിച്ചു. ആ പ്രതിച്ഛായയുടെ ഒരു പകർപ്പു ചങ്ങനാശേരി വീട്ടിലെ സന്ദർശകമുറിയിൽ അതിപ്രധാനമായ ഒരു സ്ഥലത്തു് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയെ അതിഥിയായി സന്മനസ്സും തിരുവിതാംക്രൂർ ഗവർമ്മെന്റിനുണ്ടായില്ലെങ്കിലും അദ്ദേഹം തിരുവിതാംകൂറിന്റെ അതിർത്തിയിൽ പ്രവേശിച്ച ദിവസം, പൊതുമുതൽകൊണ്ടു സംരക്ഷിക്കപ്പെട്ടുവരുന്ന സത്രങ്ങൾ, കുളങ്ങൾ മുതലായ പൊതുസ്ഥാപനങ്ങളിൽ എല്ലാ ജാതിമസ്ഥന്മാക്കും പ്രവേശനമനുവദിക്കുവാൻ ഉദ്ദേശിക്കുന്നതായി ഗവർമ്മെന്റ് ഒരു കമ്യൂണിക്ക പ്രസിദ്ധപ്പെട്ടുത്തി.
മഹാത്മാഗാന്ധി ദക്ഷിണഭാരതപര്യടനം കഴിഞ്ഞു മടങ്ങിയതിനുശേഷം ഹരിജനസംഘത്തിന്റെ കൊച്ചി----തിരുവിതാംകൂർ ശാഖയുടെ സിക്രട്ടറിയായി മി. ജി. രാമച

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.