താൾ:Changanasseri 1932.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

426

ക്ഷൻ. ഒരു കാൺഗ്രസ്സ് പ്രവർത്തകനായിരുന്ന മി. നീലകണ്ഠയ്യരെ സിക്രട്ടറിയായി തിരഞ്ഞെടുത്തു. മി. ഈ. സുബ്രഹ്മണ്യയ്യർ സ്ഥാനമൊഴിഞ്ഞതിനു ശേഷം ചങ്ങനാശ്ശേരി ഹരിജന സേവാസംഘത്തിന്റെ കൊച്ചി----തിരുവിതാംകൂർശാഖയുടെ ആദ്ധ്യക്ഷം കയ്യേറ്റു . ഈ ഘട്ടത്തിൽ മഹാത്മാഗാന്ധി ഹരിജനോദ്ധാരണം സംബന്ധിച്ച അദ്ദേഹത്തിന്റെ അഖിലഭാരതപര്യടനം ആരംഭിച്ചു കഴിഞ്ഞിരുന്നു . അചിരേണ അദ്ദേഹം തിരുവിതാംകൂറും സന്ദർശിച്ചു. അതിനുമുൻപു രണ്ടുപ്രാവശ്യം ഗാന്ധിജി തിരുവിതാംകൂറു സന്ദർശിച്ചിട്ടുണ്ട് . അന്നൊക്കെ അദ്ദേഹം ഈരാജ്യത്തു ഒരു ഗവർമെന്റതിഥിയായിട്ടാണു സ്വീകരിച്ചു സൽക്കരിക്കപ്പെട്ടതു്. എന്നാൽ അല്പക്കാലം മുൻപുനടന്ന സ്വാതന്ത്ര്യസമരത്തിന്റേയും നിയമലംഘനപ്രസ്ഥാനത്തിന്റേയും നായകനായിരുന്നു ഈ വിപ്ലവകാരിയെ അന്നൊരതിഥിയായി സ്വീകരിക്കുവാൻ തിരുവിതാംകൂർ ഗവർമ്മെൻറ് ആഗ്രഹിച്ചില്ല . എന്നുമാത്രമല്ല, ഗാന്ധിജിയെ സ്വീകരിച്ചു സല്ക്കരിക്കുവാൻ പൊതുജനങ്ങൾ ഏർപ്പാടു ചെയ്തിരുന്ന ചടങ്ങുകളിൽ പരസ്യമായി സന്ധിക്കുവാൻ പോലും സർക്കാർ ഉദ്യോഗസ്ഥൻമാർ ധൈര്യപ്പെട്ടില്ല . പക്ഷേ ലോകോത്തരനായ ആ അതിമാനുഷന്റെ സല്കാരത്തിനും സ്വീകരണത്തിനും വേണ്ടിയുളള ഒരുക്കങ്ങൾ യാതെരു ലോപവും ക്രടാതെ പൊതുജനങ്ങൾ ചെയ്തിരുന്നു. ജീവാവസാനംവരെ ഉപവസിക്കാൻ നിശ്ചയിച്ചതിനുശേഷം ഭാരതഭൂമിയുടെ ഒടുങ്ങാത്ത ഭാഗഥേയം കൊണ്ടു പുനർജ്ജീവിച്ച ആ പുണ്യശ്ലോകനെ ഒരിക്കൽ കൂടി കാണുവാനും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കുവാനും, അദ്ദേഹം സഞ്ചരിച്ച വഴികളിലും, വിശ്രമിച്ച സ്ഥലങ്ങളിലും തിങ്ങിക്കുടിയ ജനങ്ങൾക്കു കയ്യും കണക്കുമുണ്ടായിരുന്നില്ല. ഗവർമ്മെന്റിന്റെ‌ പ്രാതികൂല്യം ബഹുജനങ്ങളുടെ ഉത്സാഹപ്രസരത്തെ ശതഗുണം വർദ്ധിപ്പിക്കുകയാണു ചെയ്തതു് . ചങ്ങനാശേരി ഗാന്ധിജിയെ ഷോർണ്ണുരിൽ ചെന്നു സ്വീകരിച്ചു തിരുവിതാംകൂറിലേയ്ക്കദ്ദേഹത്തിനു സ്വാഗതമരുളി. കൊച്ചിയിലും തിരുവിതാംകൂറിലുമുളള അദ്ദേഹത്തിന്റെ സഞ്ചാരം സംബന്ധിച്ച് എല്ലാ ഏർപ്പാടുകളും ചങ്ങനാശേരിയുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/441&oldid=157586" എന്ന താളിൽനിന്ന് ശേഖരിച്ചത്