താൾ:Changanasseri 1932.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൪൦

മഹാത്മാഗാന്ധിയുടെ ഉപവാസവും , അതിനെത്തുടർന്നു ഹരിജനോദ്ധാരണവിഷയത്തിൽ ഭാരതമൊട്ടുക്കുണ്ടായ ഉണർവും , ഉൽബുദ്ധതയും കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ! ഈ പ്രബുദ്ധതയുടെ സൃഷ്ടിപരമായ ഫലമെന്നവണ്ണമാണു ഹരിജനസേവാസംഘമുത്ഭവിച്ചത് . ഇൻഡ്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളും ഉദാരമതിയും, ഉത്തമദേശാഭിമാനിയും, സംസ്കാരസമ്പന്നനും ആയ മി. ജി.ഡി. ബിർളയാണു് ഈ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ. ഭാരതസേവാസംഘത്തിലെ പ്രമുഖാംഗങ്ങളിലൊരാളായ ശ്രീ. ഏ.വി. താക്കർ ഈ സംഘടനയുടെ സിക്രട്ടറിപദം സ്വീകരിച്ചു. ഒരഖിലഭാരതസംഘടനയെന്ന നിലയിൽ അതിവിപുലമായ കാര്യപരിപാടിയോടുകൂടിയാണു് ഈ സ്ഥാപനം അതിന്റെ വിശ്വോത്തരമായ പ്രവത്തനങ്ങളാരംഭിച്ചത്. മഹാത്മാഗാന്ധി ജയിൽമുക്തനായതിനുശേഷം , അദ്ദേഹത്തിന്റെ മുഴുവൻസമയവും ഹരിജനോദ്ധാരണം സബന്ധിച്ച പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. അദ്ദേഹത്തിന്റെ അഭ്യത്ഥനയനുസരിച്ച് ഇൻഡ്യയുടെ നാനാഭാഗങ്ങളിൽനിന്നും ഭാരിച്ച സംഖ്യകൾ സംഭാവനയായി നൽകപ്പെട്ടു. ഒരു ഐന്ദ്രജാലികന്റെ അജ്ഞാതശക്തിയോടുകൂടി മഹാത്മാഗാന്ധി തന്റെ മന്ത്രദണ്ഡൊന്നു ചുഴറ്റിയപ്പോൾ സംഖ്യയില്ലാത്ത മൂലധനത്തോടുകൂടി ഒരു മഹാസ്ഥാപനമുത്ഭവിച്ചു , ശാഖോപശാഖകളായി വളർന്നു, വിസ്തൃതമായ ഭാരതഭൂമിയൊട്ടുക്കു വ്യാപിച്ചു, മർദ്ദിതരുമം അശരണരുമായ ബഹുലക്ഷം ജനങ്ങൾക്കു് അഭയസ്ഥനം നൾകി ആശ്വസിപ്പിച്ചു. ചങ്ങനാശേരി ഉദ്യോഗത്തിൽനിന്നു വിരമിക്കുന്നതിനുമുൻപുതന്നെ ഹരിജനസോവനസംഘത്തിന്റെ കൊച്ചി---തിരുവിതാംകൂർ ശാഖ സംഘടിപ്പിച്ചുകഴിഞ്ഞിരുന്നു. മി.ഈ. സുബ്രഹ്മണ്യയ്യരായിരുന്നു ഈ ശാഖയുടെ ഒന്നാമത്തെ അദ്ധ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/440&oldid=157585" എന്ന താളിൽനിന്ന് ശേഖരിച്ചത്