താൾ:Changanasseri 1932.pdf/439

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

424 നീതിയുടേയും കരുണയുടെയും പ്രചോദനമനുസരിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണെങ്കിലും, അദ്ദേഹം നിഷകൃഷടമായ യാതൊരു ശുപാർശകളും ചെയ്തിട്ടില്ല. മി.ടി.കെ.വേലൂപ്പിളളയുടെ പ്രത്യേക നോട്ട് 'ഭാസുരമായ ഒരു കുഴപ്പ'മാണെന്നാണു് അതിനെ വിമർശിച്ച മി. രാമചന്ദ്രൻ അഭിപ്രായപ്പെട്ടതു്.

ഇങ്ങിനെ ഏകദേശം അംഗങ്ങളോളംതന്നെ വീക്ഷണകോടികളേയും പ്രതിഫലിപ്പിക്കുന്ന ഒരു റിപ്പോർട്ടു സമർപ്പിച്ചിട്ടു രണ്ടു വർഷം കഴിഞ്ഞതിനുശേഷവും ഗവെർമ്മൻറിനു ക്ഷേത്ര പ്രവേശകാര്യത്തിൽ പുരോഗമനപരമായ യാതൊരു നടപടിയും സ്വീകരിക്കുവാൻ കഴിഞ്ഞില്ലെക്കിൽ അതിലാശ്ചർയ്യപ്പെടാനൊന്നുമില്ലല്ലോ. ‌‌‌‌‌










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/439&oldid=157584" എന്ന താളിൽനിന്ന് ശേഖരിച്ചത്