താൾ:Changanasseri 1932.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

423 സമർപ്പിച്ചിരുന്നു. ചങ്ങനാശേരിയും മി. എം. ഗോവിന്ദനുമായിരുന്നു ഈ റിപ്പോർട്ടിന്റെ കർത്താക്കൾ. ന്യുനപക്ഷ റിപ്പോർട്ടിൽ ഭ്രരിപക്ഷറിപ്പോർട്ടിലെ പരിഷത്തിനെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നതിനെയാണ് "വൈദികന്മാരും വാദ്യാന്മാരും, തന്ത്രകളും ആഴുവാഞ്ചേരി തമ്പ്രാക്കളുമടങ്ങിയ പരിഷത്തിൻറ ഉപദേശവും അനുകൂല്യാഭിപ്രായവും അനുസരിച്ചു മാത്രമേ ക്ഷേത്രപ്രവേശനക്കാര്യത്തിൽ മാറ്റം വരുത്താവൂ എന്നു കമ്മറ്റി പറയുന്നു. ഇതു മഹാരാജാവു തിരുമനസ്സിലെ അധികാരത്തിനു പരിമിതി കല്പിക്കയാണ്. മഹാരാജാവു സംസ്ഥാനത്തിലെ രാഷ്ടീയമേധാവി മാത്രമല്ല ആത്മീയകാര്യങ്ങളിലും മേധാവിയായതിനാൽ ഇതു തികച്ചും നീതീകരിക്കത്തക്കതല്ലെന്നാകന്നു ഞങ്ങളുടെ അഭിപ്രായം'.

ഇന്നത്തെ അവർണ്ണവഗ്ഗങ്ങളും ശാസ്രത്തിൽ പ്രസ്താവിച്ചിട്ടുള്ള ചണ്ഡാലരും ഒന്നല്ലെന്നു ന്യുനപക്ഷറിപ്പോർട്ടു കാര്യകാരണസഹിതം തെളിയിച്ചിട്ടുണ്ട്. ഉപനിഷത്തുകളിൽനിന്ന ചില ദാഗങ്ങൽ ഉദ്ധരിച്ചതിനുശേഷം റിപ്പോർട്ടു് ഇങ്ങിനെ തുടരുന്നു. 'ജാതി എന്നതു്  ജനനത്തെയല്ല ഗുണത്തെയാണ്  ആസ്പദമാക്കിയിരുന്നതു് . അതിനാൽ ജാതികൾക്കു തമ്മിൽ

ഉച്ചനീചത്വം സാധ്യമല്ല. ജാതി എന്നതു് തൊലിയേയോ രക്തത്തേയോ, മാംസത്തേയോ, എല്ലിനേയോ, ആന്മാവിനേയോ ആശ്രയിച്ചിരിക്കുന്നതല്ല. അതു് ഒരു നടപടി മാത്രമാകന്നു.' നിരുപാധികമായി ക്ഷേത്രപ്രവേശനമനുവദിക്കേണ്ടതാണെന്നയിരുന്നു ന്യുനപക്ഷറിപ്പോർട്ടിന്റെ ചുരുക്കം. ഭ്രരിപക്ഷറിപ്പോർട്ടും ന്യുനപക്ഷറിപ്പോർട്ടും കൂടാതെ ഭ്രരിപക്ഷറിപ്പോർട്ടിൽ ഒപ്പുവച്ചിട്ടുള്ള അംഗങ്ങൽ അതുകൊണ്ടു തൃപ്തരാകാതെ പ്രത്യേകമായ ഓരോ നോട്ടുകളും കൂടി എഴുതിച്ചേർത്തിരുന്നു. ഇവയിൽ പലതിനും ഭ്രരിപക്ഷറിപ്പോർട്ടുമായി യാതൊരു സാമ്യവുമില്ല. മെ.എസ്സ്. കെ. മഹാദേവയ്യുർ, പുന്നശ്ശേരി നീലകണ്ഠശർമ്മ എന്നിവർ അവർണ്ണരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനെ എതൃത്തുകൊണ്ടു ഹൃദയശ്രൂന്യവും അനുകമ്പാരഹിതവുമായ പ്രത്യേകറിപ്പോർട്ടുൾ എഴുതുയിരിക്കുന്നു. മി. ഉള്ളുർ എസ്സ്. പരമേശ്വരയ്യരുടെ നോട്ടു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/438&oldid=157583" എന്ന താളിൽനിന്ന് ശേഖരിച്ചത്