താൾ:Changanasseri 1932.pdf/433

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

418

വട്ടമേശസമ്മേളനത്തിൽ വച്ച് സാമുദായിക പ്രശ്നങ്ങൾക്കു് ഒരു പരിഹാരമാർഗ്ഗം നിർദ്ദേശിക്കുവാൻ ഇൻഡ്യൻപ്രതിനിധികൾക്കു സാധിക്കാതെ വന്നതും അന്ന് ഇംഗ്ലണ്ഡിലെ പ്രധാന മന്തിയായിരുന്ന റാംസെ മാക്ക് ഡൊനാൾഡ് ആ വിഷമമേറിയ ചുമതലകയ്യേറ്റതും, അധ;കൃതർക്കു പ്രത്യേക നിയോജക മണ്ഡലങ്ങൾ അനുവദിച്ചുകൊണ്ട് അദ്ദേഹം അവസാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതും, ചരിത്രപ്രസിദ്ധമായ സംഭവങ്ങളാണ്, അധ;കൃതസമുദായങ്ങളെ ഹിന്ദുമതത്തിൽ നിന്നകറ്റിനിർത്തുവാനുള്ള ഗർഹണീയമായ ശ്രമങ്ങളെ തന്റെ കഠോരമായ പ്രതിജ്ഞയനുസരിച്ചു പ്രതിരോധിക്കുവാൻ ഗാന്ധിജി ജീവാവസാനംവരെ ഉപവസിക്കുന്നതിനു നിശ്ചയിച്ചു . ഗാന്ധിജിയുടെ അചഞ്ചലമായ നിശ്ചയം ഭാരഭ്രമിയെ സ്തംഭിപ്പിച്ചു . അതിന്റെ മറ്റൊലികൾ മഹാസമുദ്രങ്ങൾ കടന്ന് ഇംഗ്ലണ്ഡിലേയ്ക്കും, അമേരിക്കയിലേക്കും വ്യാപിച്ചു . ആശ്ചർയ്യഭരിതരായി ത്തീർന്ന ജനങ്ങൾ അസാധാരണമായ ഈ വെല്ലുവിളിയുടെ ആന്തരമായ അർത്ഥനെന്നറിയാതെ അമ്പരന്നു ആത്മഹത്യ പരമായ ഈ നിശ്ചയത്തെപ്പറ്റി ചിലച്ച് അവിശ്വാസികൾ പുച്ഛിക്കാതെ യുമിരുന്നില്ല. എങ്കിലും ഉപവാസം ആരംഭിച്ച് ഒരുവാരം തികയുന്നതിനു മുൻപുതന്നെ ആ മഹാത്മാവിന്റെ ആയുരാരോഗ്യങ്ങാരതൾക്കു വേണ്ടി ലോകമൊട്ടുക്കുള്ള ദേവാലയങ്ങളിലെങ്ങും പ്രാർത്ഥനകളും ഗീതങ്ങളും മുഴങ്ങി. ക്ഷേത്രകവാടങ്ങൾ താനേ തുറന്നു.ഹിമാലയംമുതൽ കന്യാകുമാരിവരെയുള്ള ജനങ്ങൾ ഉല്ക്കണ്ഠാഭരിതരായിത്തീർന്നു. ഭാരതത്തിന്റെയെന്നല്ല ലോകത്തിൻറ തന്നെ മുഴുവൻ ശ്രദ്ധയും യുർവാദാജയിലിൽ കേന്ദ്രീകൃതമായി . ഉണ്ടാകുവാനിടയുള്ള അത്യാഹിതത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ ഭാരതീയർ നടുങ്ങി. പക്ഷെ ഇതൊന്നും തന്നെ ഗാന്ധിജിയുടെ കാരാഗൃഹത്തിൻറ പ്രശാന്തതയെ ഭഞ്ജിച്ചില്ല. ഉപവാസമാരംഭിച്ചു ദിവസങ്ങൾ ഒന്നൊന്നായിക്കഴിഞ്ഞുകൊണ്ടിരുന്നു. യർവാദാജയിലിൽ ഒരു

തപോവാടമായി മാറി. ആ ആർഷഭൂമിയിൽനിന്ന് ഒരു നവചൈതന്യം പുറപ്പെട്ടു ഭാരതമൊട്ടുക്കു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/433&oldid=157578" എന്ന താളിൽനിന്ന് ശേഖരിച്ചത്