താൾ:Changanasseri 1932.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

413 നിന്നു മറച്ചുവയ്ക്കുന്നതുകൊണ്ട് പൊതുജനതാല്പർയ്യങ്ങൾക്കു ഹാനിസംഭവിക്കുന്നതല്ലാതെ ആർക്കുംയാതൊരുപുരോഗതിയും ഉണ്ടാക്ന്നില്ലെന്നുള്ള കാർയ്യവും നേതാക്കൻമാർക്കു ബോധ്യമായി. തിരുവനന്തപുരം സംയുക്തനായർ സമ്മേളനത്തിലേ കാർയ്യമർശിമാരിൽ ഒരാളായിരുന്നു മി. ഏ. നാരായണപിള്ള ഈ വീക്ഷണകോടിയിൽ നിന്നുകൊണ്ടു പൊതുകാർയ്യങ്ങൾ വിമർശിച്ചു പ്രസിദ്ധം ചെയ്തഒരു ലേഖനം അദ്ദേഹത്തിന്റ അറസ്റ്റിനും,ശിക്ഷയ്ക്കും കാരണമായി. സംഭവങ്ങളുടെ ഈ യാതനഗതി ഒരു രാഷ്ടീയസംഘടനയ്ക്കു വഴിതെളിച്ചു. കുടിപ്പകകളും , മത്സരങ്ങളും തൽക്കാലത്തേക്കു വിസ്മരിച്ചു, വിവിധസമുദായനേതാക്കൻമാർ കൂടിയാലോചിച്ച് ഉത്തരവാദഭരണം സ്ഥാപിച്ചുകിട്ടുവാൻ പ്രക്ഷോഭണം നടത്തുന്നതിലേയ്ക്കു നടത്തുന്നതിലേയ്ക്കു സ്റ്റേറ്റ്കാൺഗ്രസ്സ് എന്ന പേരിൽ ഒരു രാഷ്ടീയസംഘടന രൂപവൽക്കരിച്ചു . ഗവർമ്മെന്റ് ഈ സംഘടനയെ അനുഭവപൂർവ്വമല്ല വീക്ഷിച്ചത് . നേരേ മറിച്ച് ഉത്ഭവകാലംമുതൽക്കുതന്നെ സ്റ്റേറ്റ് കാൺഗ്രസ്സിനു ഗവർമ്മെന്റിനോട് ഏറ്രുമുട്ടേണ്ടതായി വന്നു . ഈ കാലഘട്ടത്തിൽ സ്റ്റേറ്റ് കാൺഗ്രസ്സിനെന്നല്ല ദേശീയവും ജനക്ഷേമകരവുമായ സകല ആദർശങ്ങൾക്കും വിരുദ്ധമായി നിന്നു കൊണ്ടു പിരോഗമനപരമായ പ്രവർത്തനങ്ങളെ എതൃക്കുൻ അരയും തലയും മുറുക്കി മുന്നോട്ടു വന്നതിരുവിതാംകൂറിലെ ഏകസംഘടന സർവീസ് സൊസൈറ്റിയായിരുന്നു . ഈ പരിത സ്ഥിതികൾ ചേർത്തലവച്ചു നടത്തുവാൻ നിശ്ചയിച്ചിരുന്ന സമ്മേളനത്തിനു ചില പ്രതിബന്ധങ്ങളുണ്ടാക്കി. തിരുവിതാംകൂർ ഗവർമെന്റിന്റെ രാഷ്ട്രീയനയത്തേയും ജനങ്ങളുടെ ദേശീയാഭിലാഷങ്ങളേയുംപറ്റി പരാമർശിക്കാതെ നായർ സമ്മേളനം നടത്തുന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. സ്ഥാപിതതാല്പര്യങ്ങളുള്ള സർവ്വീസ് സൊസൈറ്റിക്ക് അഭിപ്രായം പ്രകടിപ്പിക്കുവ

പ്രകടിപ്പിക്കുവാൻ വേണ്ട ധീരതയും സന്നദ്ധതയ്മില്ലെങ്കിൽ സമ്മേളനത്തോടനുബന്ധിച്ച്ഒരു രാഷ്ട്രീയയോഗം  കൂടുവാൻ അനുവാദം

ലഭിക്കണമെന്നു ചേർത്തലയിലെ സ്വാഗതസംഘം ശഠിച്ചു. മി. മന്ദത്തിന്റെ പ്രലോഭനങ്ങൾക്കു നയോപായങ്ങൾക്കും ചേർത്തല

നായന്മാരുടെ ദൃഢനാശ്ചയത്തെ ഇളക്കുവാൻ കഴിഞ്ഞില്ല. രാഷ്ടീയ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/428&oldid=157573" എന്ന താളിൽനിന്ന് ശേഖരിച്ചത്