412 അധ;കരിക്കപ്പെട്ടിരുന്ന സഹോദരങ്ങളുടെ ഉന്നതമതത്തെലക്ഷ്യമാക്കിയുള്ള മഹോദ്യമങ്ങളിൽ താങ്കൾ മുന്നോട്ടു പോവുകതന്നെചെയ്യുമെന്ന് എനിക്കു വിശ്വാസമുണ്ട.ഹൃസ്വദ്രഷ്ടികളിയ ചിലരുടെപ്രലപനങ്ങൾ ക്കൊന്നും മനുഷ്യസ്നേഹസരമായ പ്രവർത്തനങ്ങളിൽ നിന്നു താങ്കളെപിന്തിരിപ്പിക്കുവാൻ കഴിയുകയില്ലെന്നു് എനിക്കു നിശ്ചയമുണ്ട.
എന്ന് എം. രാമവർമ്മതമ്പാൻ ഒപ്പ്
നായർസർവീസ് സൊസൈറ്റിയുടെ അനന്തരപരിഭ്രത്തെപ്പറ്റി സംക്ഷിപ്തമായി അല്പംചിലതുകൂടി പ്രസ്താവിച്ചിട്ടു ചങ്ങനാശേരിയുടെ ജീവിതത്തിലെഅതിപ്രധാന മായ ഒരു ഘട്ടം ഇവിടെ അവസാനിപ്പിച്ചുകൊള്ളാം. പ്രായപൂർത്തിവോട്ടവകാശത്തെ പ്രതികൂലിച്ച പ്രമേയം പാസാക്കിയ കോട്ടയം നായർസമ്മേളനത്തിനുശേഷം കോന്നിയിലും, കൊല്ലത്തും യഥാക്രമം ൧ ൧ ൧ ൧-ലും, ൧ ൧ ൧ ൨-ലും ഒാരോമഹാസമ്മേളനങ്ങൾ നടന്നു . കൊല്ലത്തുവെച്ച് അടുത്തസമ്മേളനംചേർത്തലക്കൂ ക്ഷണിക്കപ്പെട്ടു. എന്നാൽ ഈ സമ്മേളനം നടക്കുന്നതിന്നു മിമ്പുതിരുവിതാം കൂറിലെ പൊതു ജീവിതത്തിൽ പല പരിവർത്തനങ്ങളും സംഭവിച്ചുകഴിഞ്ഞിരുന്നു. സമുദായങ്ങൾ തമ്മിലുള്ള വിദ്വേഷപരമായ മത്സരങ്ങളും കലഹങ്ങളുംമൂലം രാജ്യത്തിനു അഭിമുഖീകരിക്കേണ്ടി വന്നഭയങ്കരമായ വിപത്തുകൾ ചിന്താശീലരായ രാജ്യക്ഷേമ കാംക്ഷികളെ വ്യാകുലപ്പെടുത്തി. തിരഞ്ഞെടുപ്പു സംബന്ധിച്ചുള്ള ന്തതനമായ വ്യവസ്ഥകളും,ഉദ്യോഗനിയമ ചട്ടങ്ങളും ,ക്ഷേത്രപ്രവേശന വിളം ബരവും,സമുദായമത്സരത്തിനുള്ള മിക്കകാരണങ്ങളേയും നീക്കംചെയ്തുകഴിഞ്ഞിരുന്നു. സമുദായ മത്സരംവളർത്തി ഉപജീവനമാർഗം തേടുന്ന ഭിക്ഷാദേഹികൾക്കു ല്ലാതെ വർഗ്ഗിയമായ വിദ്വേഷം പ്രചരിപ്പിക്കുന്നതുകൊണ്ടു കാർയ്യമായ യാതൊരു ഗുണവും ലഭിക്കുവാനില്ലെന്നു വിശ്വാസം ദിനംപ്രതി വളർന്നുവന്നു. വർഗ്ഗീയമത്സരം, രാഷ്ടീയവും സാമ്പത്തികവുമായ മൌലിക
പ്രശ്നങ്ങളേ പൊതുജനദൃഷ്ടിയിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.