താൾ:Changanasseri 1932.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

411

മാന്യന്മാർ ധനവ്യയം ചെയ്തുണ്ടാക്കിയ സ്ഥാപനം ഇങ്ങിനെ ദുരപയോഗപ്പെടുത്തുകയും അതിൽ താമസിക്കുന്ന ബാലൻമാരെ വഴിപിയ്ക്കു് ന്നതിനിടയാക്കുകയും ചെയ്യുന്നതിൽ മനസ്താപമുണ്ട്, വ്യക്തിവിദ്വോഷരഹിതവും കാർയ്യമാത്രപ്രസക്തവുമായിരുന്നു.ഈ പ്രസ്താവനയ്ക്ക് ആദരപൂർവമായ ഒരു സ്വീകര​ണമാണു പൊതുജന മദ്ദ്യത്തിൽ ലഭിച്ചതു്.മി . മങം ചങ്ങനാശേരിയുടെ പ്രസ്താവനയിലടങ്ങിയിരുന്ന ചില യാഥാർത്ഥ്യങ്ങളെ ചോദ്യം ചെയ്യുവാൻ ഒരുമ്പെട്ടു എന്നുള്ളതു ശരിതന്നെ. എങ്കിലം , ചങ്ങനാശേരിയുടെ സത്യസന്ധതയുടേയും ,സാന്മാർഗ്ഗികമായ ഔനത്യത്തിന്റേയും മുൻപിൽ മി.മന്ദത്തിന്റെ ആരോപണങ്ങൾ നിഷ്പ്രഭങ്ങളായിരുന്നു.ചങ്ങനാശേരിയുടെപ്രസ്താവനയെ അഭിനന്ദിച്ചുകൊണ്ടു പല കത്തുകളും അദ്ദേഹത്തിനു ലഭിച്ചു . അവയിലൊരെണ്ണം മാത്രം താഴെ ചേർക്കുന്നു. സുപ്രസിദ്ദചിന്തകനും സ്വതന്ത്രചിത്തനുമായിരുന്നു എം.രാമ വർമ്മത്തമ്പാൻ ഈഘട്ടത്തിൽ ചങ്ങനാശേരിക്കയച്ച ഒരു കത്താണതു്. പറവൂർ,

                                                  11-12-30.
            പ്രിയസുഹൃത്തേ/

തീണ്ടൽ, തൊടീൽ മുതലായവയെ നിർത്തലാക്കുന്നതിനു നിയമസഭയിൽ ഒരുബിൽ അവതരിപ്പിക്കുവാൻ താങ്കൾ ദിവാൻജിയുടെ അനുമതിക്കു് അപേക്ഷിച്ചിട്ടുള്ള തായി ഞാൻപത്രങ്ങളിലായി വായിച്ചു . അതിലേയ്ക്കു തിങ്കൾക്കനുമതി കിട്ടി

ക്കഴിഞ്ഞോ എന്നും, ഇല്ലെങ്കിൽ കിട്ടുവാൻ ഇടയുണ്ടോ എന്നും അറിയുവാൻ ആഗ്രഹിക്കുന്നു. ഈഴവർക്കും , നായന്മാർക്കും തമ്മിൽ ദിവസേന വർദ്ദിച്ചുകൊണ്ടിരിക്കുന്ന അകൽച്ചയെപ്പറ്റി താങ്കൾക്കുള്ളതുപോലെ ഹൃദയവേദന തിരുവിതാംകൂറിലെന്നല്ല. കേരളക്കരയിൽതന്നെ ആക്കും ഉണ്ടാകയില്ലെന്ന് എനിക്കറിയാം..........................................ചുറ്റും മുണ്ടായിക്കൊണ്ടിരിക്കുന്ന ഇടിയും മിനന്നമൊന്നും ഒട്ടും വകയ്ക്കാതെ താങ്കൾക്കു സഹജമായ പ്രശാന്തമായ ധീരതയോടുകൂടി അനർഹമായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/426&oldid=157571" എന്ന താളിൽനിന്ന് ശേഖരിച്ചത്