408
പരിപൂർണ്ണമായ നിദാനം ചങ്ങനാശേരിയുടെ നിരന്തരവും ആത്മാർത്ഥവുമായ ശ്രമഹ്ങളാണെന്നും, സൊസൈറ്റിയുടെ അദ്ധ്യക്ഷപീഠത്തിൽനിന്ന് അല്പകാലത്തേക്കു ന്യായാധിപപദത്തിലേക്കദ്ദേഹം തിരോധാനംചെയ്തപ്പോൾ ആ സ്ഥാപനം പുരോഗതി മുട്ടി നിശ്ചലമായിപ്പോയെന്നും, ആവർത്തിച്ചെഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ള മി. മന്ദം തന്റെ പൂർവ്വ നേതാവിനെ മറ്റൊരു ശ്വാസത്തിൽ സമുദായദ്രോഹിയെന്നു മുദ്രയടിച്ചുകൊണ്ടു രാജ്യമൊടുക്കു നടത്തിയ പ്രചരണം എത്ര അപഹാസ്യവും അനാശാസ്യവുമായിരുന്നു എന്നുള്ളത് ഒരു പക്ഷേ ഇപ്പോഴും അദ്ദേഹം അറിഞ്ഞിരിക്കാനിടയില്ല. ക്ഷാഭകരവും ഉദ്വേഗജനകവുമായിരുന്ന അന്നത്തേ സാമുദായിക കലാപങ്ങൾക്തും വിദ്വേഷപ്രകടനങ്ങൾക്കും മദ്ധ്യേ സമചിത്തതയോടും നിഷ്പക്ഷബുദ്ധിയോടുംകൂചി ചുറ്റുംപാടും നടന്നുകൊണ്ടിരുന്ന സംഭവങ്ങളെ സൂക്ഷിച്ചു വീക്ഷിക്കുവാനദ്ദേഹത്തിനു കഴിഞ്ഞിരിക്കയില്ല, ചങ്ങനാശേരിപരമേശ്വരൻ പിള്ളയെ സമുദായത്തിലുന്നതനും പ്രബലമാക്കിത്തീർത്തതു സർവ്വീസ് സൊസൈറ്റിയും അതിന്റെ ജനറൽ സെക്രട്ടറിയുമല്ല. നേരെ മറിച്ചു സർവ്വീസ് സൊസൈറ്റിക്കും അതിന്റെ ജനറൽ സെക്രട്ടറിക്കും ചങ്ങനാശേരിയോടുള്ള കടപ്പാടുകൾ നിസ്സീമമാണെന്നു സൊസൈറ്റിരേഖകളും മി. മന്ദവും സമ്മതിച്ചുട്ടുണ്ട്. ആ സാഹചര്യങ്ങളിൽ ചങ്ങനാശേരിയുടെ പ്രശസ്തിയിൽ മാലിന്യം തേയ്ക്കുവാനുള്ള മി. മന്ദത്തിന്റെ ശ്രമങ്ങൾ പരാജയപ്പെടുകയല്ലാതെ ഗത്.ന്തരമില്ലായിരുന്നു. വിദ്വേഷബുദ്ധിയോടുകൂടിയ നിരന്തരമായ ദുഷ്പ്രചരണം ഗുരുതരമായ അപരാധബോധത്തിന്റെ ലക്ഷണമാണെന്നു പറയപ്പെടുന്നു. ഇവിടെ അപരാധമെന്തായിരുന്നു എന്നുള്ളത് ഇപ്പോഴും അജ്ഞാതമായിട്ടുതന്നെയിരിക്കുന്നു. എങ്കിലും ഇന്നല്ലെങ്കിൽ നാളെയെങ്കിലും അതു പരസ്യമാകാകെ നിവർത്തിയില്ല. അടിച്ചു താഴ്ത്തുവാൻ ഒരു റബ്ബർപന്തു പൂർവ്വാതികം ശക്തിയോടുകൂടി മുകളിലേയ്ക്കു കുതിക്കുന്തുപോലെ മി. മന്ദത്തിന്റെ പ്രചരണങ്ങൾ ചങ്ങനാശേരിയെ പൊതു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.