താൾ:Changanasseri 1932.pdf/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

407

കഴിഞ്ഞില്ല. മി. മന്ദത്തിന്റെ പ്രതികാരേച്ഛ വീണ്ടും വദ്ധിച്ചു കൊണ്ടിരുന്നതേയുള്ളൂ. പുഴവാതുപ്രസംഗത്തെ പ്രതിഷേതിച്ചു നിശ്ചയങ്ങൾ പാസാക്കുവാൻ മി. മന്ദം സൊസൈറ്റിയുടെ കീഴിലുള്ള കരയോഗങ്ങൾക്കു വാറോലകളയച്ചു. സൊസൈറ്റിയുടെ ആതിപത്യത്തിലുള്ളതായി പറയപ്പെടുന്ന ൯൦൦- കരയോഗങ്ങളിൽ കഷ്ടിച്ചു മപ്പതെണ്ണം മാത്രം ഈ ശാസനമനുസരിച്ചു പ്രമേയങ്ങൾ പാസാക്കി.ഏകദേശം അത്രയും തന്നെ കരയോഗങ്ങൾ മി. മന്ദത്തിന്റെ  ദുഷ്പ്രചരണങ്ങളേയും ദുഷുച്ചനയത്തേയും പ്രതിഷേതിച്ചും പ്രമേയങ്ങൾ പാസാക്കി.

പൊതുകാര്യജീവിതത്തിൽ ഏകഭാവത്തോടുകൂടി പ്രവർത്തിച്ചുകൊണ്ടിരുന്ന രണ്ടു വ്യക്തികൾക്ക് ഒരു ഘട്ടത്തിലല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകുകയെന്നുള്ളതു കേവലം സ്വാഭാവികമാണ്

തന്മൂലം അവരുടെ പ്രവർത്തനപന്ഥാക്കൾ വഴി തിരിഞ്ഞുപോയി എന്നും വരാം . പക്ഷേ ഉന്നതാശയന്മാരും മഹാമനസ്ക്കരുമായ ജനങ്ങൾ അതുകൊണ്ടു വ്യക്തിവിദ്വേഷമാക്കുന്ന തീപ്പൊരി ഹൃദമൂശയിൽവച്ചൂതിഡജ്വലിപ്പിക്കാറില്ല. . അതുപോലെതന്നെ നാം ആരാധിക്കുന്ന ഒരു വിഗ്രഹം കാലാന്തരത്തിൽ നമുക്കു ആകർഷകമോ, പൂജാർഹമോ അല്ലന്നുതോന്നാം. അങ്ങിനെയുള്ള ഘട്ടങ്ങളിൽ സംസ്കാരമുള്ള ഹൃദയം ഒരിക്കലും വിദ്വേഷത്തിന്റെയോ പ്രതികാരബുദ്ധിയുടെയോ ഇരുപ്പിടമായി രൂപാന്തരപ്പെടാറില്ല. ഒരു കാലത്തു ചങ്ങനാശേരിയുടെ ജന്മനാൾ തിരുവിതാംകൂറിലേ ഓരോ നായർഗൃഹങ്ങളിലുമാഘോഷിക്കണമെന്ന് പ്രസംഗിക്കയും പ്രചാരംനടത്തുകയുംചെയ്ത മി.മന്ദത്തു പത്മനാഭൻപിള്ളഅനതിദൂരമല്ലാത്ത ഭാവിയിൽ ആ ചങ്ങനാശേരിയേത്തന്നെ സമുദായമദ്ധ്യത്തിൽ നിന്നു ബഹിഷ്കരിക്കാനുള്ള ഒരു പ്രക്ഷോപണമായി പൊതുരംഗത്തു പ്രത്യക്ഷപ്പെടുമെന്ന് അല്പക്കാലങ്ങൾക്കുമുപ് ആരെങ്കിലും ദീർഘദർശനം ചെയതിരുന്നു എങ്കിൽ അതൊരു ഉന്മാദലക്ഷണമായി മറ്റുള്ളവർ കരുതുമായിരുന്നു. എങ്കിലും അതു സംഭവിക്കുകതന്നെചെയ്തു. നായർ സർവ്വീസെസൈറ്റിയുടേയും തദ്വാരാ നായർസമുദായത്തിന്റെയും സർവതോമുഖമായ ശ്രേയസ്സിനും അഭിവൃദ്ധിക്കും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/422&oldid=157567" എന്ന താളിൽനിന്ന് ശേഖരിച്ചത്