താൾ:Changanasseri 1932.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

405

ഗിച്ചു , അദ്ദേഹത്തിന്റെ കഴിവിനും ഒരതിരുണ്ട്. അദ്ദേഹത്തിന്റ മനസ്സിലും ക്ഷോഭം നിറഞ്ഞിരുന്നെന്നു വ്യക്തമായിക്കാണാമായിരുന്നു. അമർത്തപ്പെട്ട വർഗ്ഗീയമനസ്ഥിതിയുടെ മുന്നോട്ടുള്ള തള്ളൾ അദ്ദേഹത്തിന്റെ വാക്കുകളിൽ അവിടവിടെ വെളിപ്പെട്ടുകൊണ്ടിടുന്നു. മി. ചങ്ങനാശേരിയോടു വ്യക്തിപരമായ യാതോരു വിദ്വഷവുമില്ലെന്ന് അദ്ദേഹം ആരംഭത്തിൽത്തന്നെ പ്രസ്താവിച്ചു. പ്രസംഗം മുഴുവനും സശ്രദ്ധം കേട്ടതിനുശേഷം അദ്ദേഹത്തിന്റെ ആ പ്രസ്താവനയെ വിശ്വസിക്കുന്നതിനെനിക്കു സാദ്യമല്ലാതായി. വിദ്വേഷമടക്കുന്നതിന് അദ്ദേഹതിതിന്റെ ഭഗീരഥപ്രയത്നത്തിനും സാധിച്ചില്ല, ചങ്ങനാശേരിയെ അന്നു രാവിലെ രാജപാതയിൽ താൻ നേരിട്ടു കണ്ടുവെന്നും, നായന്മാർ ക്രൂന്മാരായിരുന്നു എങ്കിൽ ചങ്ങനാശേരിയിലെ പ്രസംഗാനന്തരം അപ്രകാരം നിർപാധം തിരുവനന്തപുരത്തെ തെരുവുകളിൽക്കൂടി സഞ്ചരിക്കയില്ലായിരുന്നു എന്നും മി. പട്ടം പ്രസ്താവിച്ചപ്പോൾ ആത്മനിയന്ത്രണത്തിന്റെ അവസാനകണികപോലും അദ്ദേഹത്തെ ഉപേക്ഷിച്ചതായി എനിക്കു തോന്നി. തന്റെ ചുറ്റും നടന്നിരുന്ന അവിവേകപ്രകടനങ്ങളുടെ പ്രതിദ്ധ്വനി അദ്ദേഹത്തിന്റെ വിചാര വീചികളെയും സ്വാധീനമാക്കി എന്നു തോന്നിപ്പോയി. ചങ്ങനാശ്ശേരി ഇനി സൂക്ഷിച്ചുവേണം നടക്കുവാൻ എന്നുകൂടി മി. പട്ടം സൂചിപ്പിച്ചില്ലയോ എന്നുവിചാരിക്കുവാൻ ഇടകൊടുക്കത്തക്ക ഒരു പ്രസ്താവനയായിരുന്നു അത്. ആയോഗത്തിന് ഹേതുഭ്രതമായിത്തീർന്ന സംഭവഗതികളിൽനിന്നഒട്ടകന്നുനിന്ന് അവയെപ്പറ്റി പ്രശാന്തമായി ചിന്തിക്കുന്നതിന്ന് അദ്ദേഹത്തിനു സംഗതി വരുമ്പോൾ ഈ പ്രസ്താവനയെപ്പറ്റി അദ്ദേഹം പശ്ചാത്തപിക്കാതിരിക്കയില്ലെന്നു എനിക്കു നിശ്ചയമുണ്ട്.ഈ പ്രവചനം അല്പകാലത്തിനുള്ളിൽ ഫലിക്കാതിരുന്നില്ല. അന്നു ശത്രുപക്കീയരായി പരിഗമിക്കപ്പെട്ട ഈഴവ ക്രൈസ്തവമുസ്ലീംസമുദാങ്ങൾക്കൂടി ഉൾപ്പെട്ട സ്സേറ്രുകോൺഗ്രസ്സിന്രെ നോതൃത്വം മി. പട്ടം സ്വികരിക്കുകയും, അങ്ങിനെ ചങ്ങനാശേരിയുടെ സമുദായികാദർശങ്ങളെ അദ്ദേഹം അംഗീകരിക്കയും, കുന്നുകുഴിയോഗത്തിലെ സഹപ്രവർത്തകന്മാർ അദ്ദേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/420&oldid=157565" എന്ന താളിൽനിന്ന് ശേഖരിച്ചത്