താൾ:Changanasseri 1932.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

403

അവരെ അടികലശൽ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതു ഞാൻ കണ്ടു ......................................യോഗഭാരവാഹികളായ നായർ തലവന്മാരുടെ ദുർമന്ദ്രണഫലമായി ഒരുക്കൂട്ടം ചെരുപ്പക്കാർ അവിവേകംപ്രവർത്തിച്ചതാണെന്നു നമുക്കുവേണമെങ്കിൽ സമാധാനിക്കാം. എന്നാൽ അടുത്തതലമുറക്കാരായ ചെറുപ്പക്കാരെ ഇപ്രകാരം വഴിപിഴപ്പിക്കുകയും ആക്ഷേപാർഹമായ സംരംഭങ്ങളിൽ അവരെ ആയുധമാക്കുകയും,ചെയ്യുന്ന പ്രമാണികളെപ്പറ്റി ഞാനെന്തുപറയട്ടെ..........................യോഗാദ്ധ്യക്ഷനായിരുന്ന ഡാക്ടർ മാധവൻപിള്ള ഭിന്നാപിപ്രായമുള്ളവരെ ആഭാസന്മാരിൽ നിന്നു രക്ഷിക്കുന്നതിന് ഒരക്ഷരം ഉരിയാടുകയോ ഒരുചെറുവിരൽ പോലും അനക്കുകയോ ചെയ്തില്ല......................ചങ്ങനാശേരിസംഹാരത്തിന് അരയും തലയും മുറുക്കി അവിടെകൂടിയിരുന്ന അദ്ധ്യക്ഷനുൾപ്പടെയുള്ള മഹാരഥന്മാർ ഭിന്നാഭിപ്രായക്കാർക്കു പറയുവാനുള്ളതു പറയുവാൻ അവസരം നൽകുന്നതിനു തയാറില്ലായിരുന്നു എന്നതുമാത്രമല്ല യോഗനടപടികൾ അവരുടെ ഇച്ഛയ്ക്കൊത്ത വണ്ണംതുടർന്നു നടത്തുന്നതിനു നേൽ പ്രസ്താവിച്ച തരത്തിലുള്ള ആഭാസപ്രകടനങ്ങളുടെ തണലിനെ ആശ്രയിക്കുകയും കൂടിയാണുചെയ്തത് ഭേദഗതികളേയും ഭിന്നാഭിപ്രായങ്ങളേയും നിരോധിക്കുന്നതിലേക്കു ഭാരവാഹികൾ ചെയ്ത ഭഗീരഥപ്രയത്നം അവരുടെ ഉള്ളിൽഏതോ ഒരുവലുതായ ഭയം കുടികൊണ്ടിരുന്നു എന്നുതെളിയിച്ചു. പ്രസ്തുതയോഗം ഒരു ഭീരുത്വ പ്രകടനമായിരുന്നു എന്നു മി.ഈ.വി. കൃഷ്ണപിള്ള ഇയ്യിടെ എഴുതിയ ഒരു 'ലേഖനത്തിൽ പ്രസ്താവിച്ചുകണ്ടതാണ് ഈ യോഗത്തെപ്പറ്റി ഇതുപർയ്യന്തമുണ്ടായിട്ടുള്ള ഏറ്റവും ശരിയായ അഭിപ്രായം.....................യോഗം നടത്തിപ്പുകാരുടെ പാർശ്വവർത്തികളെക്കൊണ്ടു പെരുപ്പിച്ചിരുന്ന ഒരുസദസ്സായിരുന്നു അത്. അതിനാൽ അവർക്കിഷ്ടമുള്ള ഏത്പ്രമേയവും അവിടെപാസ്സാത്തുവാൻ വിഷമമുണ്ടായിരുന്നില്ല. ഇതെല്ലാമാണെങ്കിലും സംഘടിതമായ ആഭാസപ്രകടനങ്ങളുടെ രക്ഷയിൻകീഴിൽ യോഗനടപടികൾ നടത്തത്തവണ്ണം എന്തോ ഒരവാച്യമായ ഭീതി അദ്ദ്യക്ഷനുൾപ്പടെയുള്ളയോഗഭാരവാഹികളെ ഗ്രസിച്ചിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/418&oldid=157563" എന്ന താളിൽനിന്ന് ശേഖരിച്ചത്