താൾ:Changanasseri 1932.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

402 ആ യോഗത്തിന്റെ രൂപവൽക്കരണത്തിലും നടപടികളിലും തൽഭാരവാഹികൾ പ്രകടിപ്പിച്ച അനാശാസ്യതയേയും ഭീരുത്വത്തേയും പറ്റിയുള്ള എന്റെ പ്രതിഷേധം മറ്റു സ്നേഹിതന്മാരോടൊപ്പം രേഖപ്പെടുത്തേണ്ടത് എന്റെ ചുമതലയാണെന്നു കരുതിയാണ് ഞാനല്പം താമസിച്ചെങ്കിലും ഈ കത്ത് എഴുതാനുദ്യമിക്കുന്നത് .

മി. ചങ്ങനാശേരി നായർസമുദായത്തെ അവഹേളിച്ചു ചെയ്തതായിപറയപ്പെടുന്ന പ്രസ്താവനകൾ യാതൊന്നും തന്നെ ആ പ്രതിഷേധയോഗനടപടികളോളം നായർസമുദായത്തെ അപരന്മാരുടെ പരിഹാസത്തിനും അവജ്ഞയ്ക്കും പാത്രമാക്കാൻ പര്യാപ്തമായിട്ടില്ലെന്നാണ് എന്റെ അഭിപ്രായം. അതൊരു പൊതുയോഗമായിരുന്നത്രേ. വാസ്തവത്തിൽ ചില പ്രത്യേകതാല്പര്യക്കാരുടെ യോഗം മാത്രമായിരുന്നു അതു്. പാവനമായ ഒരു വിദ്യാർത്ഥിമന്ദിരത്തെ പ്രസ്തുതയോഗസങ്കേതമാക്കിയത് ഒരുമഹാപരാധം തന്നെയായിരുന്നു. കുറേക്കൂടി പൊതുവായ ഒരു സ്ഥലത്തുവച്ചു യോഗം കൂടിയാൽ വലിയ എതിർപ്പുണ്ടാകുമെന്നുള്ള ഭയമാണ് ഈ യോഗം നടത്തുന്നതിനു വിദ്യാർത്ഥിമന്ദിരത്തെ തിരഞ്ഞെടുക്കുവാൻ പ്രേരകമായിരുന്നതെന്നു പറയപ്പെടുന്നതു പരമാർത്ഥമായിരിക്കണം. അങ്ങിനെയാണെങ്കിൽ പ്രസ്തുത പ്രവർത്തിയുടെ ഗർഹണീയത വർദ്ധിക്കുന്നതേയുള്ളൂ.യോഗഭാരവാഹികളുടെ ഉദ്ദേശത്തെ എന്തുചെയ്തും നിറവേറ്റുന്നതിനു വളരെ സൂക്ഷ്മമായും വിപുലമായും ഉള്ള ഏർപ്പാടുകൾ നേരത്തെത്തന്നെ ചെയ്തിരുന്നു എന്നുള്ളതു യോഗത്തിന്റെ നടത്തിപ്പിൽ നിന്നും സ്പഷ്ടമായിരുന്നു. അവിവേകപ്രകടനങ്ങൽക്കായി കരുതിക്കൂട്ടി നേരെത്തേ സ്ഥലം പിടിച്ചിരുന്ന ഒരു കൂട്ടം അപക്വബുദ്ധികൾ അവിടെ ഹാജരാക്കപ്പെട്ട പ്രമേയങ്ങളെ ഭേദപ്പെടുത്തുന്നതിനും പ്രതികൂലിക്കുന്നതിനും ആരംഭിച്ചവരെ ആഭാസമായി ശകാരിക്കുകയും, ഭീഷണിപ്പെടുത്തുകയും, കൂക്കുവിളിക്കയും ചെയ്യുകയുണ്ടായി .....................മി. പട്ടംതാണു പിള്ളയുടെ പ്രസംഗത്തിനിടയിൽ നിർദ്ദോഷമായ ഒന്നു രണ്ടു ചോദ്യങ്ങൾ ചോദിച്ചതിലേക്കായി രണ്ട നായർയുവാക്കന്മാരെ മേൽ പ്രസ്താവിച്ച അവിവേകിസംഘം വളയുകയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/417&oldid=157562" എന്ന താളിൽനിന്ന് ശേഖരിച്ചത്