താൾ:Changanasseri 1932.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

401 ദ്രോഹിയെന്നു മുദ്രയടിക്കുവാനും,പുഴവാതുപ്രസംഗത്തിൽ അദ്ദേഹം പ്രകടിപ്പിച്ചഅഭിപ്രായങ്ങളെ പ്രതിഷേധിക്കുവാനുമാണു ചില നായർ പ്രമാണികൾ ഒരുങ്ങിയിറങ്ങിയത്. ചങ്ങനാശേരിയേ ചീത്തപ്പെടുത്തുവാൻ അവസരംപാത്തു കഴിഞ്ഞുകൂടിയിരുന്ന അദ്ദേഹത്തിന്റെ ചില പഴയ ശത്രുക്കൾ ഈ അവസരം പാഴാക്കരുതെന്നും നിശ്ചയിച്ചു. എന്നാൽ ഒരുകാലത്തു ചങ്ങനാശേരിയുടെ ആരാധകന്മാരിലദ്വതീയനും, ഇടക്കാലത്തു വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് അദ്ദേഹത്തോട് ശത്രുഭാവത്തിൽ വർത്തിച്ചിരുന്ന ദേഹവുമായ നായർസർവ്വീസ് സൊസൈറ്റിയുടെ ജനറൽസിക്രട്ടറി മി.മന്ദത്തുപത്മനാഭ പിള്ളയാണ് ആദ്യമായി ചന്ദ്രഹാസമെടുത്തുകൊണ്ടു ചങ്ങനാശേരിസംഹാരത്തിനായി മുന്നോട്ടു കുതിച്ചതെന്നുള്ളതു വിധിയുടെ ഒരു വിനോദമെന്നല്ലാതെ എന്തു പറയട്ടെ, സൊസൈറ്റിയുടെ നിയന്ത്രണത്തിൻകീഴിൽ നടന്നുവന്ന സർവ്വീസ് പത്രം ചങ്ങനാശേരിയുടെ പ്രസംഗത്തെപ്പറ്റി അതിശയോക്തിപരവും സത്യരഹിതവുമായ ഒരു റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. മറ്റു ചില നായർപത്രങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗത്തെ പ്രതികൂലമായി വിമർശിച്ചുകൊണ്ടു മുഖപ്രസംഗങ്ങൾ പ്രസിദ്ധം ചെയ്തു.

പക്ഷെ ഇതുകൊണ്ടുമാത്രം മി.മന്ദം സംതൃപ്തനായില്ല. അദ്ദേഹം തൂക്കുപെട്ടിയും ശയ്യോപകരണങ്ങളുമായി തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ടു. ചങ്ങനാശേരിസംഹാരത്തിനു പറ്റിയ സ്ഥലം തിരുവനന്തപുരമാണെന്നാണ് അദ്ദേഹം നിശ്ചയിച്ചത്. പരമേശ്വരൻപിള്ളയുടെ ശത്രുക്കൾ തുറന്ന കൈകളുമായി അദ്ദേഹത്തെ സ്വീകരിക്കുവാനും സൽക്കരിക്കുവാനും തയ്യാറായിരുന്നു. തിരുവനന്തപുരത്തു നായർ യൂണിയൻഹോസ്റ്റലിൽവച്ചു ചങ്ങനാശേരിയുടെ പുഴവാതുപ്രസംഗത്തെ പ്രതിഷേധിക്കുവാൻ ഒരു യോഗം കൂടുമെന്നു വിവരിച്ചുകൊണ്ടു നോട്ടീസുകൾ പുറപ്പെട്ടു. ൯ ൫-ലെ തമ്പാന്തൂർ യോഗത്തെ അനുസ്മരിപ്പിക്കുന്ന നായർയൂണിയൻ ഹോസ്റ്റലിലെ പ്രതിഷേധയോഗത്തിന്റെ ഒരു ചിത്രം ശ്രീയുത് ജി. രാമചന്ദ്രൻ രസകരമായ അദ്ദേഹത്തിന്റെ ശൈലിയിൽ എഴുതിയിരുന്നത് ഇവിടെ ഉദ്ധരിക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/416&oldid=157561" എന്ന താളിൽനിന്ന് ശേഖരിച്ചത്