താൾ:Changanasseri 1932.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

393

കുമാറിന്റെ ദേശീയസേവനങ്ങളെ പരിഗണിച്ചു പൗരബോധമുള്ള ഒരു നിയോജകമണ്ഡലം സംയുക്തകക്ഷിയുടെ നേതാവായ മി .ടി. എം. വർഗ്ഗീസിനെ തിരസ്ക്കരിച്ച് അന്നു വരെ വർഗ്ഗീയമായ പടേണിക്കളത്തിൽ ഇളകിയാടിയിട്ടില്ലാത്ത രാഷ്ട്രീയപ്രവർത്തകനായ മി. കുമാറിനെ നിർവിശങ്കം തിരെഞ്ഞെടുക്കുമായിരുന്നു. നിർഭാഗ്യവശാൽ അന്നു മി. കുമാർ രംഗപ്രവേശം ചെയ്തു വർഗ്ഗീയ വാദികളായ ഏതാനും നായന്മാരുടെ ഉദ്ദേശ സാധ്യത്തിനുള്ള ഒരുപകരണമെന്ന നിലയിലായിരുന്നു. അതുകൊണ്ട് തിരുവിതാംകൂറിലെ രാഷ്ട്രീയാന്തരീക്ഷം വർഗ്ഗീയവിദ്വേഷംകൊണ്ട് എത്ര വളരെ കലുഷപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അതെങ്കിലും, മി. കുമാറിന്റെ പരാജയം ദേശീയത്വത്തിന്റെ പരാജയമായിരുന്നു എന്നു പ്രസ്താവിക്കുന്നതു സത്യവിരുദ്ധമായിരിക്കും. നിവർത്തന കക്ഷിയുടെ വർഗ്ഗീയത്വം നായരുടെ വർഗ്ഗീയത്വത്തെ പരാജയപ്പെടുത്തിയ ദയനീയമായ കാഴ്ചയാണു പത്തനംതിട്ട നിയോജക മണ്ഡലത്തിൽ നിഷ്പക്ഷ ബുദ്ധിയുള്ള പ്രേഷകന്മാർ ദർശിച്ചത്. അന്നു വർത്തമാന പത്രങ്ങളിലും പ്രസംഗമണ്ഡപങ്ങളിലും മുഴങ്ങികൊണ്ടിരുന്ന വിഷസങ്കലിതമായ വർഗ്ഗീയപ്രചരണങ്ങളെ വിഗണിച്ച് , സമുദായവാദികളുടെ മാലിന്യം ചേർന്ന മുഷ്ടികളിൽ നിന്നു വിമോചിച്ച് , ഒരു ദേശാഭിമാനായുടെ വ്യക്തിസ്വാതന്ത്യ ത്തോടുകൂടിയാണു മി. കുമാർ തിരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിനു പരാജയം തന്നെ സംഭവിച്ചിരുന്നാലും അതൊരു ശോഭനമായ പരാജയമായിതീരുന്നേനേ . അന്നത്തെ പരിസ്ഥിതികളിൽ വിജയവും പരാജയവും ഒന്നുപോലെ നിഷ്കൃവും നിഷ്പ്രയോജനവുമായിരുന്നു. നായർ സർവ്വീസ് സൊസൈറ്റിയുടെ അന്നത്തെ നിലയെപ്പറ്റി യശശ്ശരീരനായ ഈ.വി കൃഷ്ണപിള്ള ചെയ്ത രസകരമായ ഒരു പ്രസംഗത്തിൽ ഇങ്ങിനെ പ്രതിപാദിച്ചിട്ടുണ്ട് . നായർ സർവ്വീസ് സൊസൈറ്റി സംയുക്തത്തിനെതിരാണെന്നു ഞാൻ സമ്മതിക്കാം . ഒരു കാലത്തങ്ങിനെയല്ലായിരുന്നു അതിന്റെ നില ................................ സ്വാതന്ത്യകാംക്ഷയുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/408&oldid=157553" എന്ന താളിൽനിന്ന് ശേഖരിച്ചത്