392 തമ്മിൽ വാശിയോടും വികാരവേഗത്തോടും കൂടി മത്സരിച്ചതു പത്തനംതിട്ട താലൂക്കിലായിരുന്നു. അന്നത്തെ തിരെഞ്ഞെടുപ്പുവരെ ഒരു ദേശീയവാദിയായും കോൺഗ്രസ്സ് പ്രണയിയായും അറിയപ്പെട്ടിരുന്ന ശ്രീയുത് കെ. കുമാർ സൊസൈറ്റിയുടെ ഭൗതികവും സന്മാർഗ്ഗികവുമായ പിന്തുണയോടുകൂടി. സമരാങ്കണത്തിൽ പ്രത്യക്ഷപ്പെട്ടു. സംയുക്തസമുദായങ്ങളുടെ അനിഷേധ്യ നേതാവും പ്രബലനുമായിരുന്ന മി.ടി.എം. വർഗ്ഗീസിനോടാണ് അന്നുവരെ ഒരു തീവ്രദേശീയവാദിയായിരുന്ന മി. കുമാറിന് ഏറ്റുമുട്ടേണ്ടി വന്നത്. ദുഷ്പ്രചരണങ്ങളും ആഭാസസാഹിത്യവുംകൊണ്ടു പത്തനംതിട്ട നിയോജകമണ്ഡലത്തിലെ അന്തരീക്ഷം മലിനവും ദുർഗ്ഗന്ധപൂർണ്ണവുമായിത്തീർന്നു. ഇരുകക്ഷികളും വിദ്വേഷബുദ്ധിയോടുകൂടി പരസ്പരം ഭത്സിച്ചു. തിരുവിതാംകൂറിലെ വർഗ്ഗീയമത്സരം അതിന്റെ പാരമ്യത്തിലെത്തി. ഒട്ടു വളരെ ധനം ദുർവ്യയം ചെയ്യപ്പെട്ടു. അവസാനത്തിൽ സ്ഥിരബുദ്ധിയുള്ളവർ പ്രതീക്ഷിച്ചിരുന്നതുപോലെതന്നെ മി.ടി.എം. വർഗ്ഗീസ് വിജയിയായി. ൯൭-ൽ ചങ്ങനാശ്ശേരി സ്ഥാനാർത്ഥിയായി നിന്നു മത്സരിച്ച തിരുവല്ലാതിരെഞ്ഞെടുപ്പിനെ അനുസ്മരിപ്പരിക്കുന്ന പല രംഗങ്ങളും പത്തനംതിട്ടയിലും ആവർത്തിക്കപ്പെട്ടു. പക്ഷേ വർഗ്ഗീയമത്സരത്തിലും സർവ്വീസ് സൊസൈറ്റിയുടെ ജനസമ്മിതിയല്ല, ചങ്ങനാശേരിയുടെ വ്യക്തിപരമായ പ്രാബല്യമാണു തിരുവല്ലായിൽ വിജയത്തിനു വഴിതെളിച്ചതെന്നു പത്തനംതിട്ടയിലെ തിരെഞ്ഞെടുപ്പു വെളിപ്പെടുത്തി.
അന്നുവരെ തിരുവിതാംകൂറിൽ ദുഷിച്ച വർഗ്ഗീയമത്സരങ്ങൾ നടമാടുന്ന രംഗങ്ങളിൽ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്ന മി. കുമാറിനെ ആരും ഒരിക്കൽ പോലും കണ്ടിട്ടില്ല. ഒരു തികഞ്ഞ ദേശീയപ്രവർത്തകനും, രാജ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി തിരുവിതാം കൂറിനകത്തും പുറത്തും ജയിൽവാസം വരിച്ചിട്ടുള്ള ഒരു ദീരദേശാഭിമാനിയായിട്ടുമാണ് അദ്ദേഹത്തെ തിരുവിതാം കൂറിലെ ജനങ്ങൾ അറിഞ്ഞിരുന്നത്. മറ്റുരാഷ്ട്രീയപരിതസ്ഥികളിൽ ത്യഗമോഹനമായിരുന്ന മി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.