താൾ:Changanasseri 1932.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

391 ആർക്കെങ്ങിനെ പറയുവാൻ കഴിയുമെന്നുള്ള കാര്യവും അന്നാലോചനാവിഷയമായില്ല. എതൃപ്പുകൂടാതെ അന്നത്തെ നിയമസഭയിൽ കടന്നു കൂടണമെന്നുള്ളതിൽ കവിഞ്ഞുയാതൊരു ചിന്തകളും ആ നേതാക്കന്മാരെ അലട്ടിയിരിക്കാനിടയില്ല. സർ മുഹമ്മദ് ഹബീബുള്ളായുടെ നിയോജകമണ്ഡലപരിഷ്കാരത്തെ എതൃത്തതും, നായർതാല്പര്യങ്ങളെ സംരക്ഷിക്കുവാൻ വേണ്ടി പുതിയ നിർദ്ദേശങ്ങളെ പ്രതിഷേധിക്കുവാനും പ്രക്ഷോഭണം നടത്തുവാനും നിശ്ചയിച്ചതും, നിവർത്തനസമുദായങ്ങളോട് ഉടമ്പടിയുണ്ടാക്കുവാനുദ്യമിച്ച സർവ്വീസ് സൊസൈറ്റി തല്ക്കാലത്തേയ്ക്കു വിസ്മരിച്ചു എന്നുള്ളതും വിചിത്രമായിരിക്കുന്നു. 'ചൂളു' വിൽ നിയമസഭയിൽ പ്രവേശിക്കുകയെന്നുള്ളതു മാത്രമായിരുന്നു അന്നവരെ അഭിമുഖീകരിച്ചിച്ചിരുന്ന സജീവ പ്രശ്നം. എന്നാൽ ഉടമ്പടിയിലെ നിബന്ധനകളനുസരിച്ചു നിയോജകമണ്ഡലങ്ങൾ പ്രവർത്തിക്കുമെന്നതിലേയ്ക്ക് ഉത്തരവാദിത്വം നായർസമുദായത്തിന്റെ പേരിൽ ഏല്ക്കുവാൻ വേണ്ട ധീരതയും ആത്മവിശ്വാസവും അന്നു സർവ്വീസ് സൊസൈറ്റികളും സ്വാധീനശക്തിയുടെ പരിമിതി ആനേതാക്കൻമാരറിഞ്ഞിരുന്നതുപോലെ മറ്റാരും തന്നെ അന്നറിഞ്ഞിരുന്നതുമില്ല. എങ്കിലും സൊസൈറ്റിപ്രവർത്തകന്മാർ അവരുടെ ശ്രമം തുടരുകതന്നെ ചെയ്തു. അവർ കൊല്ലത്തുവെച്ച് വിപുലമായ തോതിൽ നായർ നേതാക്കന്മാരുടെ ഒരു പ്രത്യേക യോഗം വിളിച്ചുകൂട്ടി. എന്നാൽ ആ സമ്മേളനത്തിൽ സന്ധിച്ചിരുന്ന നായർ പ്രമാണികൾക്കു സൊസൈറ്റി പ്രവർത്തകന്മാരുടെ ആന്തരമായ ഉദ്ദേശത്തെ പറ്റി മുന്നറിവുണ്ടായിരുന്നത് കൊണ്ട് അവരുടെ നിർദ്ദേശങ്ങളെ ആ യോഗം ബഹുഭൂരിപക്ഷത്തോടെ നിരാകരിക്കയാണു ചെയ്തത്. അങ്ങിനെ ആ ആകാശക്കോട്ട തകർന്നുവീണു ശിഥിലമായിപ്പോയി.

യഥാകാലം രാജ്യമൊട്ടുക്കു തിരെഞ്ഞെടുപ്പു നടന്നു. ആ അവസരത്തിൽ നായർസർവ്വീസ് സൊസൈറ്റിക്കു സർവ്വത്ര പരാജയമാണു സംഭവിച്ചത്. സംയുക്തകക്ഷിയും സൊസൈറ്റിയും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/406&oldid=157551" എന്ന താളിൽനിന്ന് ശേഖരിച്ചത്