താൾ:Changanasseri 1932.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

390


യോഗം കൂടുവാൻ കാരണമാക്കി. വിവിധ കക്ഷികളിലെ നേതാക്കന്മാർ സന്നിഹിതരായിരുന്ന ഈ യോഗത്തിൽ ചങ്ങനാശേരിയും പങ്കുകൊണ്ടിരുന്നു. അവിടെവച്ചു സംവരണംചെയ്തു നീക്കിവച്ചിട്ടുള്ള സീറ്റുകൾ ഒഴിച്ചു ബാക്കി സ്ഥാനങ്ങൾ നായന്മാരും കൃസ്ത്യാനികളും തമ്മിൽ വീതിച്ചെടുക്കുവാൻ ഒരാലോചന നടന്നു. തിരഞ്ഞെടുപ്പുമത്സരങ്ങളും ധനദുർവ്യയവും കൂടാതെ നിയമസഭകളിൽപ്രവേശിച്ചു കൃതകൃത്യരാകാമെന്നാണ് ഇരുകക്ഷികളും പ്രതീക്ഷിച്ചത്. വിശേഷിച്ചും സർവീസുസൊസൈറ്റിയുടെ പ്രതിനിധികളായി അവിടെ സന്നിഹിതരായിരുന്ന നേതാക്കന്മാർക്കു സംയുക്തകക്ഷിയുടെ എതൃപ്പുകൂടാതെ നിയമസഭാസ്ഥാനങ്ങൾ കരസ്ഥമാക്കണമെന്നു കലശലായ ആഗ്രഹമുണ്ടായിരുന്നു, തലേന്നാൾ വരെ സംയുക്തസമുദായങ്ങളെ അമിതമായ ഭാഷയി അപലപിച്ചും, ഒരു ബലപരീക്ഷയ്ക്കു നിവർത്തനനേതാക്കന്മാരെ വെല്ലു വിളിച്ചും, ഹിന്ദുരാജ്യമെന്നവരവകാശപ്പെട്ട തിരുവിതാംകൂറിലെ ഹൈന്ദവതാല്പര്യങ്ങളെ സംരക്ഷിക്കുവാൻ സാഹസപ്പെട്ടും പല പ്രചരണങ്ങളുടേയും പ്രക്ഷോഭണങ്ങളുടെയും കർത്താക്കന്മാരായി സമുദായമദ്ധ്യത്തിൽ പരിലസിച്ചിരുന്ന സർവ്വീസ് സൊസൈറ്റിപ്രവർത്തകന്മാർ, അവരുടെ അവജ്ഞയ്ക്കും അവഹേളനങ്ങൾക്കും പാത്രമായിരുന്ന സമുദായങ്ങളുടെ കാരുണ്യപൂർവ്വമായ പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടും, നിയമസഭയിൽ പ്രവേശിക്കുവാൻ ബദ്ധപ്പെടുന്ന കാഴ്ചതികച്ചും ആശ്ചര്യയ്യജനകമായിരുന്നു. നായരും കൃസ്ത്യാനിയും തമ്മിൽ തിരുവിതാംകൂറിലെ ജനറൽസീറ്റുകൾ വിഭജിക്കുന്ന കാര്യയ്യം അവർ പറഞ്ഞൊതുക്കാൻ ശ്രമിച്ചത് എങ്ങിനെയെന്ന് ഇപ്പോഴും അജ്ഞാതമായിട്ടുതന്നെയാണ് ഇരിക്കുന്നത്. നേതൃത്വം അവകാശപ്പെടുന്നവർ നൽകുന്ന പ്രതിജ്ഞ നിയോജകമണ്ഡലങ്ങൾ പരിപാലിക്കുമെന്നുള്ളതിലേക്ക് എന്തൊരുറപ്പാണ് അവർക്ക് നൽകുവാൻ കഴിയുമായിരുന്നതെന്നുള്ളതും അവ്യക്തമായിതന്നെ ഇരിക്കുന്നു. ഒരുതിരെഞ്ഞെടുപ്പിനു പ്രസ്തുത ആലോചനായോഗത്തിൽ വച്ചു ചെയ്യുന്ന തീരുമാനം പൊതുവെ അംഗീകരിക്കപ്പെടുന്നതായാൽത്തന്നെ പിന്നീടുള്ള തിരഞ്ഞെടുപ്പു മത്സരങ്ങളിൽ ആ ഉടമ്പടി പരിപാലിക്കപ്പെടുമെന്ന്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/405&oldid=157550" എന്ന താളിൽനിന്ന് ശേഖരിച്ചത്