താൾ:Changanasseri 1932.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

389

രൻപിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭണത്തെ എതൃക്കുവാൻ കാണിച്ച പരാക്രമങ്ങൾ അദ്ദേഹത്തിനു രാഷ്ടീയബുദ്ധിയുടെ കണികപോലും ഉണ്ടെന്നോ ഇല്ലന്നോ പ്രഖ്യാപനം ചെയ്യുന്നതു്?.......................മി. മള്ളൂർ സമർത്ഥനായ ഒരു നടനാണെന്നു ഞാൻ കേട്ടിട്ടുണ്ട് . ആ സാമർത്ഥ്യം നാടക വേദിയിലെപ്പോലെ പ്രസംഗവേദിയിലും പ്രകടിപ്പിക്കാറുള്ളതിനു് ഒരു നല്ലദൃഷ്ടാന്തം അദ്ദേഹത്തിന്റെ പ്രസംഗത്തിലും കാണ്മാനുണ്ടു് . പരേതനായ ടി.കെ. മാധവൻ ക്ഷേത്രപ്രവേശനത്തിനും മററും പ്രക്ഷോഭണം നടത്തിയകാലത്തു് അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങൾക്കു വിരോധികളായിരുന്നവരിൽ അഗ്രഗണ്യൻ മി . മള്ളൂരായിരുന്നു . മാധവന്റെ ദേഹവിയോഗം കഴിഞ്ഞു് ഇപ്പോൾ സംവത്സരങ്ങളും പലതുകഴിഞ്ഞു ആ അത്യാഹിതത്തെകുറിച്ചു് "ആ യശഃശ്ശരീരൻ ഇന്നുണ്ടായിരുന്നുവെങ്കിൽ-ഉണ്ടായിരുന്നുവെങ്കിൽ-ഉണ്ടായിരുന്നു എങ്കിൽ " എന്നിങ്ങനെ മി. മള്ളൂർ ഗൽഗദപൂർണ്ണനായി ഇപ്പോൽ വിലപിക്കുന്നതുകേട്ടാൽ. .........................................................................................നാണം തോന്നുന്നതാണ് . നാട്യമേതു, നേരേതെന്നു ക്ഷീരനീരങ്ങളെ തിരിച്ചെടുക്കുവാൻ കഴിയാത്ത അദ്ദേഹത്തിന്റെ പ്രസംഗത്തെക്കുറിച്ചു് ഇതിലധികമൊന്നും ഇവിടെ പ്രസ്താവിക്കണമെന്നു ഞാൻ വിചാരിക്കുന്നില്ല ." സർ മഹമ്മദ് ഹബീബുള്ളായുടെ നിയോജകമണ്ഡലപരിഷ്കാരത്തിനുശേഷം സംയുക്തസമുദായങ്ങൾക്കും സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നായർസമുദായത്തിനും തമ്മിൽ പരസ്യമായ ഒരു ബലപരീക്ഷണത്തിനു വക നൾകിയ നിയമസഭാതിരഞ്ഞെടുപ്പിന്റെ കാലം സമാഗതമായി . നിവർത്തനകക്ഷിയിൽപെട്ട സംയുക്തസമുദായങ്ങൾക്കും സർവ്വീസ് സൊസൈററിയ്ക്കും ഇങ്ങിനെയൊരു മത്സരംകൂടാതെ കഴിച്ചാൽ കൊള്ളാമെന്നാഗ്രഹമുണ്ടായിരുന്നു . ഈ മോഹം ഇന്റർനാഷനൽ ഫെല്ലോഷിപ്പ് സിക്രട്ടറിയായ മി. എ എ . പാളിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്തുവച്ചു് ഒരാലോചനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/404&oldid=157549" എന്ന താളിൽനിന്ന് ശേഖരിച്ചത്