താൾ:Changanasseri 1932.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

388

തീയ്യതി വയ്ക്കുത്തു് ഒരു നായരീഴവസമ്മേളനം സൌഹാർദ്ദപൂർവം നടന്നു എന്നുള്ളതും ശരിതന്നെ. വയ്ക്കം സത്യാഗ്രഹത്തിൽ നായന്മാർ പങ്കെടുക്കുകയും അതിനെ നയിക്കുകയും ചെയ്തു എനുള്ളതും പരമാത്ഥം തന്നെ .......................................ഈ വിശേഷങ്ങളൊക്കെ നടന്ന കാലത്തു മി. മള്ളൂർ ഗോവിന്ദപ്പിള്ള തിരുവിതാംകൂറിൽത്തന്നെ ഉണ്ടായിരുന്നു. ഇതിലേതങ്കിലും ഒന്നിൽ അദ്ദേഹം വല്ല പങ്കുമെടുത്തോ? ഈ ഉദ്യമങ്ങളിലേതിനെങ്കിലും പ്രതികൂലമായിട്ടല്ലാതെ നിന്നിട്ടുണ്ടെന്നു മനഃസാക്ഷിയെ വഞ്ചിക്കാതെ പറയുവാൻ അദ്ദേഹത്തിനു കഴിയുമോ? നായർസർവ്വീസ് സൊസൈറ്റിയുടെ മേൽ പ്രസ്താവിച്ച ഉദ്ദേശങ്ങൾ ആ സൊസൈറ്റി നിർവഹിച്ചുവന്നതു് വിശാലഹൃദയനും യഥാർത്ഥമായ സമുദായമൈത്രിക്കും , തന്മൂലം രാജ്യശ്രേയസ്സിനും വേണ്ടി അനുസ്യൂതം പ്രവർത്തിച്ചുകൊണ്ടിരുന്ന ആളും ഇപ്പോഴം ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളും ആയ മി. ചങ്ങനാശേരി പരമേശ്വരൻപ്രപിള്ള ആ സൊസൈറ്റിയുടെ നേതൃത്വം വഹിച്ചിരുന്ന കാലത്താണു്. അദ്ദേഹം നേതാവായിരുന്ന കാലത്തു് സർവ്വീസ് സൊസൈറ്റിയിൽ ധൂമകേതുക്കളുടെ ഉദയം ഉണ്ടാക്കുവാൻ അദ്ദേഹം നേതാവായിരുന്നില്ല. അദ്ദേഹം നേതൃത്വത്തിൽനിന്നു പിന്മാറുകയും ചില ധൂമകേതുകൾകൂടി അതിൽകടന്നുകൂടുകയും ചെയ്തശേഷമുള്ള അതിന്റെ അപദാനങ്ങളാണു് ഇക്കൊല്ലം കോന്നിയിലും കഴിഞ്ഞ കൊല്ലം കോട്ടയത്തും, മുൻകൊല്ലം തിരുവനന്തപുരത്തും , പ്രത്യക്ഷമായി, ഈ അടുത്തകാലത്തു കഴിഞ്ഞ അനാവിശ്യങ്ങൾക്കൊക്കെ സംഗതിവരുത്തിയതു് . നായർസമുദായം ഈഴവർക്കു ചെയ്ത ഉപകാരങ്ങളുടെ പട്ടിക മി. മള്ളൂർ ഗോവിന്ദപ്പിള്ള എഴുതിയല്ലോ! ഈ പട്ടികയുടെ മറുപുറത്തു് ഈഴവർക്കു നായന്മാർ ചെയ്ത ഉപകാരങ്ങളുടെ പട്ടികകൂടി പറഞ്ഞിരുന്നെങ്കിൽ അദ്ദേഹം കഴിഞ്ഞകാലത്തെ ശരിയായ ഒരു വിവരണം നൾകി എന്നെങ്കിലും വിചാരിക്കാമായിരുന്നു..................................................................രാഷ്ടീയബുദ്ധി കേരളീയരിൽ നായന്മാർക്കാണു കൂടുതലെന്നു് അഭിമാക്കുന്ന മി. മള്ളൂർ ൧൦൯൫-ലെ വിലക്ഷണമായ നിയമസഭാപരിഷ്കാരത്തെ ഭേദപ്പെടുത്തിക്കിട്ടുവാൻ മി.ചങ്ങനാശേരി പരമേശ്വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/403&oldid=157548" എന്ന താളിൽനിന്ന് ശേഖരിച്ചത്