താൾ:Changanasseri 1932.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

384

നടന്നുകൊണ്ടിരുന്ന സംഭവങ്ങൾ സൂക്ഷിച്ചു വീക്ഷിച്ചു. തിരുവിതാംകൂറിലേ സമുദായന്തരീക്ഷത്തെ അന്നു ദുർഗ്ഗന്ധമലിനമാക്കിക്കൊണ്ടിരുന്ന വർഗ്ഗീയമത്സരങ്ങളും അവയെ പുരോഗമിപ്പിക്കുന്ന അസഭ്യസാഹിത്യവുമാണ് അദ്ദേഹത്തിന്റെ ദൃഷ്ടികൾ നോക്കുന്നിടത്തെല്ലാം ദർശിച്ചത്. ഈ വർഗ്ഗീയകലഹങ്ങൾക്ക് ഒരുപശാന്തിയുണ്ടാക്കാൻ യഥാശക്തി പ്രവർത്തിക്കുകയെന്നുള്ളതാണു തന്റെ കർത്തവ്യമെന്ന് അദ്ദേഹം മനസ്സിലാക്കി. "ഇന്റർനാഷണൽഫെല്ലോഷിപ്പി"ന്റെ സിക്രട്ടറിയായ മി.എ.എ. പാൾ തിരുവനന്തപൂരത്തു വന്നപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുവാൻ ഒരുചായസൽക്കാരം ചിലർകൂടി നടത്തുകയുണ്ടായി . അന്നു വിവിധ സമുദായങ്ങളിലെ നേതാക്കന്മാർ ആ സല്ക്കാരത്തിൽ പങ്കുകൊണ്ടിരുന്നു . ആ സമ്മേളനത്തിൽവച്ചു സമുദായവഴക്കുകൾക്കു പരിഹാരമുണ്ടാക്കുവാനുള്ള മാർഗ്ഗങ്ങളെപ്പറ്റി ചില ആലോചനകൾ നടന്നതിൽ ചങ്ങനാശേരിയും പങ്കുകൊണ്ടു. പക്ഷേ മത്സരങ്ങൾ അവസാനിപ്പിക്കുവാനുള്ള സമയം സമാഗതമായിയെന്നു വിഭിന്നകക്ഷികൾക്ക് അപ്പോഴും ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നില്ലാത്തത്കൊണ്ട് ആലോചനകൾ വിഫലമായി, ൧൧൦ൻ-തുലാമാസത്തിൽ ആലുവായിൽവെച്ച് ഈവിഷയത്തെപ്പറ്റിത്തന്നെ ആലോചിക്കുവാൻ മി.എ.എം വർക്കിയുടെ അദ്ധ്യക്ഷതയിൽ മറ്റൊരു യോഗംകൂടി അതിലും ചങ്ങനാശേരി സന്ധിച്ചിരുന്നു. നിയമസഭയിൽ എല്ലാവർഗ്ഗങ്ങൾക്കും ശരിയായ പ്രാതിനിധ്യം ലഭിക്കുന്നതിനുള്ള ഒരു പദ്ധതി നിർദ്ദേക്കുന്നതിന് ഒരു ഫ്രാഞ്ചൈസ് കമ്മീഷണരെ നിയമിക്കാൻ ഗവർമ്മെൻറിനോടപേക്ഷിക്കണമെന്നായിരുന്നു ആ യോഗം നിശ്ചയിച്ചതു് . ആ യോഗനടപടികൾ ചില കാരണങ്ങളാൽ രഹസ്യമായി സൂക്ഷിക്കുകയാണു ചെയ്തതെങ്കിലും, ചങ്ങനാശേരി സമ്മേളനനിശ്ചയത്തെ യഥാകാലം ഗവർമെൻറിനെ അറിയിക്കയുണ്ടായി.

ഇതിനുശേഷം ൧൧൦൯-അവസാനത്തിൽ ചങ്ങനാശേരി നിവർത്തനപ്രക്ഷോഭണത്തോടും വർഗ്ഗീയപ്രശ്നങ്ങളോടും തന്നിക്കുള്ള മനോഭാവം വെളിപ്പെടുത്തിക്കൊണ്ടു വിശദമായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/399&oldid=157544" എന്ന താളിൽനിന്ന് ശേഖരിച്ചത്