താൾ:Changanasseri 1932.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

383

പ്രക്ഷോഭണവും അതിനെത്തുടർന്നുണ്ടായ സംഭവഗതികളും അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ ഗാഢമായി ചലിപ്പിച്ചു. തന്റെറ സാമുദായികാദർശങ്ങൾ പുരോഭാഗത്ത് ഒന്നൊന്നായി തകർന്നുവീഴുന്നത് അദ്ദേഹം കണ്ടു. സർവ്വസമുദായമൈത്രിയും ദേശീയബോധവും ഐക്യവും വരുത്തുന്നതിനു സാമുദായികസ്ഥാപനങ്ങൾ എന്നും പ്രതിബന്ധമായിത്തീരുകയേ ഉള്ള എന്നബോധവും രണ്ടും രണ്ടാണെന്നും, വിവിധ വർഗ്ഗങ്ങളുടെ വിഭിന്ന താൽപര്യങ്ങൾ പരസ്പരസംഘട്ടനങ്ങളിലല്ലാതെ ശാശ്വതമായ ഐക്യത്തിലും സമഭാവനയിലുമെത്തിച്ചേരുകയില്ലെന്നും, അദ്ദേഹത്തിനു ബോധ്യമായി. നിവർത്തനപ്രസ്ഥാനത്തിന്റെയും സർവ്വീസ് സൊസൈററിയുടേയും പ്രചരണങ്ങളും പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ന്തതനമായ ഈ അഭിപ്രയങ്ങൾക്കു പ്രബല്യം നൾകി. സാമുദായികസ്ഥാപനങ്ങളുമായുള്ള തന്റെ ചിരകാലബന്ധം നിശ്ശേഷം പരിത്യജിക്കുവാനുള്ള ഘട്ടം സമാഗതമായിരിക്കുന്നു എന്നദ്ദേഹത്തിനുതോന്നി. സംയുക്തസമ്മേളനത്തോടു നിസ്സഹകരണമനുഷ്ഠിക്കുവാൻ അദ്ദേഹത്തെ പ്രചരിപ്പിച്ച മനോഭാവം ഇതുതന്നെയായിരുന്നു. ഔദ്യോഗിതജീവിതം ഒരു വിശ്രമകാലഘട്ടമായി മാത്രമാണ് ചങ്ങനാശേരി കരുതിയിരുന്നത്. തിരുവിതാംകൂറിലും പുറത്തുമുള്ള പൊതുകാര്യജീവിതത്തിൽ അനുദിനമെന്നവണ്ണം സംഭവിച്ചുകൊണ്ടിരുന്ന പരിവർത്തനങ്ങളെ സൂക്ഷിച്ചു പഠിക്കുവാൻ ഉദ്യോഗജീവിതത്തിലും അദ്ദേഹം വൈമുഖ്യം പ്രദർശിപ്പിച്ചിരുന്നില്ല . തിരുവിതാംകൂറിൽ വളർന്നുവന്ന വർഗ്ഗീയമത്സരങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു . ഏതൊരു പ്രവർത്തനമാർഗ്ഗമാണു താൻ സ്വീകരിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള ഉൽകണ്ഠാകലമായ ചിന്തകളിൽ അദ്ദേഹം അഹോരാത്രങ്ങൾ കഴിച്ചുകൂട്ടി. പ്രവർത്തിശൂന്യവായ അലസജീവിതം അദ്ദേഹത്തെ അസ്വസ്ഥനാക്കി. വിശ്രമരഹിതമായ പൊതുകാര്യജീവിതത്തിൽ പൂർവാധികം ഊർജ്വസ്വലതയോടുകൂടി ഇറങ്ങുവാൻ ഹൃദയമദ്ദേഹത്തെ അനുശാസിച്ചു . ചങ്ങനാശേരി സൂക്ഷ്മദൃക്ഷ്ടിയോടുകൂടി ചുറ്റുപാടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/398&oldid=157543" എന്ന താളിൽനിന്ന് ശേഖരിച്ചത്