താൾ:Changanasseri 1932.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

382

തോന്നിയത്. തിരുവനന്തപുരത്തുവച്ച് ൧൦൯-ൽ ആരംഭിച്ച അനാശാസ്യവും ആപല്ക്കരവും ആയ ഈ അപഥസഞ്ചാരം അടുത്ത വർഷം കോട്ടയത്തുകൂടിയ സമ്മേളനത്തിൽവച്ചു പൂർത്തിയായി. തിരുവിതാംകൂറിൽ പ്രയപൂർത്തിവോട്ടവകാശം നടപ്പിലാക്കുവാൻ പാടില്ലെന്നുള്ള ജനദ്രോഹപരമായ പ്രമേയം ഈ സമ്മേളനത്തിൽവച്ചാണ് അംഗീകൃതമായതു് . എന്തൊരു ദയനീയമായ അധഃപതനത്തെയാണ് ഈ സമ്മേളനം കുറിക്കുന്നതെന്നു വായനക്കാർ സങ്കൽപ്പിച്ചുകൊള്ളട്ടെ. നിവർത്തനപ്രസ്ഥാനത്തിന്റെ ആവിർഭാവത്തിനുശേഷം തിരുവിതാംകൂറിലെ രാഷ്ട്രീയാന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന വിപൽക്കരമായ പരിവർത്തനങ്ങളെ ചങ്ങനാശേരി സമഗ്രമായി നിരീക്ഷണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം കഴിഞ്ഞുപോയ തന്റെ വിപലമായ പൊതുക്കാര്യപ്രവർത്തനങ്ങളിലേക്ക് ഒന്നുതിരിഞ്ഞു കണ്ണോടിച്ചു. സാമുദായികസംഘടനകളോടു തനിക്കുണ്ടായിരുന്ന ബന്ധങ്ങളെപ്പററിയുള്ള സ്മരണകൾ ഒരു ചലനചിത്രത്തിലെന്നപോലെ അദ്ദേഹത്തിന്റെ ഹൃദയത്തിൽക്കൂടി ഒന്നൊന്നായി കടന്നുപോയി. സാമുദായികസംഘടനകളേയും അവയുടെ ഇടുങ്ങിയ പ്രവർത്തനപരിധിയേയും പററി ചിന്തിക്കുവാൻ ഈ സ്മരണകൾ അദ്ദേഹത്തെ പ്രേരിപ്പിച്ചു സർവ്വീസ് സൊസൈററിയുടെ അദ്ധ്യക്ഷനും, നായർസമുദായത്തിന്റെ അനുഷേധ്യനേതാവുമെന്ന നിലയിൽ താൻ അനുഷ്ഠിച്ചിട്ടുള്ള വർഗീയസേവനങ്ങളെ അദ്ദേഹം നിഷ്പക്ഷബുദ്ധിയോടെ വിമശിക്കുവാൻ മടിച്ചില്ല. സാമുദായികസ്ഥാപനങ്ങൾ ദേശീയമായ ഐക്യത്തിനു വിഘാതമായിത്തീരുകയില്ലെന്നുള്ള അടിയുറച്ച വിശ്വാസത്തെ ആസ്പദമാക്കിയാണ് അന്നദ്ദേഹം തന്റെറ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. വിവിധസമുദായസംഘടനകൾ സംയോജിപ്പിച്ച് ഒരു കേന്ദ്രസമിതി രൂപവൽക്കരിച്ച് രാജ്യക്ഷേമത്തിനു വേണ്ടി പ്രയത്നിക്കുവാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശിക്കാതിരുന്നില്ല. വയ്ക്കത്തു നടന്ന നായരീയവസമ്മേളനം ഈ ആശയത്തിന്റെ പ്രയോഗികമായ ഒരാദ്യപടിയായിട്ടാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാൽ നിവർത്തന


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/397&oldid=157542" എന്ന താളിൽനിന്ന് ശേഖരിച്ചത്