താൾ:Changanasseri 1932.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

378

ക്ഷേത്രപ്രവേശനവും അനുവദിച്ചുകിട്ടാൻ ഒരു ജാഥായും നയിച്ചുകൊണ്ടു വയ്ക്കത്തുനിന്നു തിരുവനന്തപുരംവരെ കാൽനടയായി മാർച്ചുചെയ്യുകയും , മാർഗ്ഗമദ്ധ്യേ പ്രക്ഷോഭജനകമായ പ്രസംഗങ്ങൾകൊണ്ടു പൊതുജനാഭിപ്രായം സൃഷ്ടിക്കയും ചെയ്ത, മി.മന്ദത്തു് പത്മനാഭപിളള ഏതോ ഒരജ്ഞാതശക്തിയുടെ പ്രേരണകൊണ്ടെന്നപോലെ പ്രസംഗമണ്ഡപങ്ങളിൽ നിന്നുകൊണ്ടു് അക്കാലത്തു വർഗ്ഗീയവീഷം വമിച്ചുകൊണ്ടിരുന്ന കാഴ്ച തുലോം പരിതാപകരമായ ഒന്നായിരുന്നു. അനർഹമായി ലഭിച്ച ആനുകൂല്യങ്ങളെ കൈവശംവച്ചുകൊണ്ടിരിക്കുവാൻ ബദ്ധപ്പെടുകയല്ല, ഇതരസമുദായങ്ങളുടെ ന്യായമായ അവകാശങ്ങളെ അനുവദിച്ചുകൊടുക്കുവാനും, അതിനു വേണ്ടി പ്രക്ഷോഭണം നടത്തുവാനും , സന്നദ്ധത പ്രകടിപ്പിക്കുകയാണു് അന്നു സർവീസ് സൊസൈറ്റി ചെയ്യേണ്ടിയിരുന്നതു്. നിവർത്തനസമുദായങ്ങൾ നായന്മാരുടെ മേൽ ചൊരിഞ്ഞ ആക്ഷേപവർഷങ്ങളും അപലപനങ്ങളും നീതികരിക്കത്തക്കതല്ലായിരുന്നു എന്നുള്ളതിനു രണ്ടുപക്ഷമില്ല. എന്നാൽ ദീർഘവീക്ഷണവും രാഷ്ട്രീയപരിജ്ഞാനവും പ്രാചീനപാരമ്പര്യങ്ങളുമുള്ള ഒരു സമുദായം തുല്യനിലയിൽ അസഭ്യസാഹിത്യം പ്രയോഗിച്ചല്ല യാഥാർത്ഥ്യങ്ങളെ നേരിടേണ്ടിയിരുന്നതു്. താൽക്കാലികമായി ലഭിച്ച അവകാശങ്ങൾ വക്രമാർഗ്ഗങ്ങളിലൂടെ അല്പകാലം കൈവശം വച്ചുകൊണ്ടിരിക്കുവാൻ കഴിഞ്ഞു എന്നുതന്നെ വരാം. എന്നാൽ കാലഗതിയുടെ ഭ്രമണത്തിൽ നീതിയും ന്യായവുമില്ലാതെ വിജയിക്കയില്ലെന്നുള്ളതു നിർവിവാദമാണു്. തിരുവിതംകൂറിലും സംഗതികളുടെ പര്യവസാനം അങ്ങിനെ തന്നെയായിരുന്നു. നായർസമുദായത്തിന്റെ അനർഹമായ അവകാശങ്ങൾ ഒന്നൊന്നായി അവർക്കു കൈവെടിയേണ്ടതായി വന്നുകൂടി. അതിനെതിരായിനടത്തിയ പ്രക്ഷോഭണങ്ങൾ മുഴുവൻ വിഫലമായി. ഇതരസമുദായങ്ങളുടെ സൌഹാർദ്ദവും സന്മനസും നഷ്ടപെട്ടതല്ലാതെ നിർത്തനസമുദായങ്ങളോടു മത്സരിച്ചതുകൊണ്ടു കാര്യമായ യാതൊരു ലാഭവും നായർസമുദായത്തിനുണ്ടായില്ല. ത്യാഗസന്നദ്ധതയും സേവനൌത്സുക്യവുംകൊണ്ടുമാത്രമേ സാമുദായികമായ ഔന്നത്യം വച്ചുകൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/393&oldid=157538" എന്ന താളിൽനിന്ന് ശേഖരിച്ചത്