താൾ:Changanasseri 1932.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൩൬

തിരുവിതാംകൂറിലേ രാഷ്ട്രീയാന്തരീക്ഷം വർഗ്ഗീയവിഷം കലർന്ന മലിനപ്പെടുകയും, ദുഷിച്ച പ്രചാരണങ്ങളും ആപല്ക്കരമായ പ്രവർത്തനങ്ങളും കൊണ്ടു സമുദായസൌഹർദ്ദം ശിഥിലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, അന്നുവരെ ദേശീയ വീക്ഷണമുള്ളവർക്കുകൂടി അഭിമാനഹാനികൂടാതെ അവകാശപ്പെടുവാൻ കഴിയുമായിരുന്ന നായന്മാരുടെ ഏകസംഘടനയായ സർവ്വീസ് സൊസൈറ്റി അതിനെ നിയന്ത്രിച്ചിരുന്ന അത്യുന്നതങ്ങളായ ദേശീയാദർശങ്ങളിൽനിന്നും നിസ്വാർത്ഥപരമായ സേവനശീലത്തിൽ നിന്നും, അനുദിനമെന്നവണ്ണം അധഃപതിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവശസമുദായങ്ങളുടെ അവകാശസ്ഥാപനത്തിനും അധഃകൃതവർഗങ്ങളുടെ ഉന്നമനത്തിനും വേണ്ടി അനുസ്യൂതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ആ സ്ഥാപനം ദീർഘവീക്ഷണമോ, ത്യാഗസന്നദ്ധതയോ ഇല്ലാത്ത ഒരു സങ്കുചിതമായ വർഗീയസംഘടനയെന്നപോലെ രാജ്യത്തിനും രാജ്യവാസികൾക്കും ഹാനികരമായ സംരംഭങ്ങലേർപ്പെട്ടുതുടങ്ങി. പുരോഗമനപരമായ ഏതൊരു പ്രസ്ഥാനങ്ങളിലും മുന്നിട്ടുനിന്നു പ്രവർത്തിച്ചും, സമുദായസൌഹാർദ്ദം കൈവളർത്തുവാനുള്ള മാർഗ്ഗങ്ങളിൽനിന്നു വ്യതിചലിക്കാതേയും, ഇതരമതസ്ഥന്മാരുടെ ബഹുമാനാദരങ്ങൾക്കു പാത്രമായി കഴിഞ്ഞുകൂടിയ ആ സേവനസംഘം വിദഗ്ദ്ധഹസ്തങ്ങളിലെ കേവലമൊരുപകരണം മാത്രമായി രൂപാന്തരപ്പെട്ടു. അസമത്വങ്ങളോടും അനീതികളോടും നിർഭയം മല്ലടിക്കുവാൻ മടിച്ചിട്ടില്ലാത്ത സൊസൈറ്റി അനർഹമായി ലഭിച്ച രാഷ്ട്രീയനുകൂല്യങ്ങളും അവകാശങ്ങളും വച്ചു സൂക്ഷിക്കുവാൻ ബന്ധപ്പെട്ടു. ൧൧൧൯-ലെ ഭരണപരിഷ്കാരംമൂലമുണ്ടായ സ്ഥിതിഗതികൾ ഈഴവസമുദായത്തെ സംബന്ധിച്ചിടത്തോളമെങ്കിലും പ്രത്യക്ഷമായ ഒരവകാശലംഘനമായിരുന്നു എന്നു കാണുവാൻ അസാമാന്യമായ രാഷ്ട്രീയപരജ്ഞാനമോ, നിരീക്ഷണപാടവമോ ആവശ്യമായിരുന്നില്ല. അധഃകൃതസമുദായങ്ങൾക്കു സഞ്ചാരസ്വാതന്ത്രവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/392&oldid=157537" എന്ന താളിൽനിന്ന് ശേഖരിച്ചത്