താൾ:Changanasseri 1932.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

376

വെളിപ്പെടുത്തിയിരുന്നില്ല. ഭരണപരിഷ്കാരം നിർമ്മിച്ചതു നായർസമുദായമല്ലെന്നും, നിയമസഭയിൽ കൂടുതൽ സ്ഥാനങ്ങൾ നായന്മാർക്കു ലഭിക്കുവാനിടയാക്കിയത് അവരുടെ അപേക്ഷാനുസാരമോ ഗൂഢാലോചനയുടെ ഫലമായോ അല്ലെന്നും വാശിയോടുകൂടി അവർ മറുപടിപറഞ്ഞു. ഈ തക്കം നേക്കി ദീർഘവീക്ഷണമോ രാജ്യത്തിന്റെ ശാശ്വതമായ പുരോഗതിയെപ്പറ്റി ചിന്തയോ ഇല്ലാത്ത സ്വാർത്ഥതല്പരന്മാരായ ചില അവസരസേവകന്മാർ നായർക്കു കൂടിതൽ സ്ഥാനങ്ങൾ ലഭിക്കുവാൻ പാരമ്പര്യവഴിക്കവകാശമുണ്ടന്നും, അതിനെ എതൃക്കുന്നവരോടു പകവീട്ടണമെന്നും കൂടി പ്രസംഗിച്ചുകൊണ്ടു നടക്കുകയുണ്ടായി. തിരുവിതാമകൂറിലെവിടെ നോക്കിയാലും വർഗീയവഴക്കുകളല്ലാതെ മറ്റൊന്നും കാണുവാനുണ്ടായിരുന്നില്ല. സ്ഥിതിഗതികൾ കൂടുതൽ ആശങ്കജനകമായിത്തീർന്നു. രാജ്യത്തിന്റെ ഭാവി ഭയജനകവും അന്ധകാരവൃതവുമായിത്തോന്നി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/391&oldid=157536" എന്ന താളിൽനിന്ന് ശേഖരിച്ചത്