താൾ:Changanasseri 1932.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

375

വിപരീതമായി തോൽവി സംഭവിച്ചു. ഇതു ചങ്ങനാശ്ശേരിയുടെ പൊതുക്കാര്യജീവിതത്തിലെ ആദ്യത്തെ നിരാശയായിരുന്നു എന്നു വേണമെങ്കിൽ പറയാം. ഈ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചങ്ങനാശേരിയുടെ ഉദ്യോഗസ്വീകരണമാകുന്ന കളങ്കം ദർശിക്കുന്ന പ്രേക്ഷകന്മാരുണ്ടാകുമെങ്കിൽ അതിനവരെ കുറ്റപ്പെടുത്തുവാൻ നിവൃത്തിയില്ല. പൊതുക്കാര്യജീവിതം ഔദ്യോഗികജീവിതത്തിലെ ഔന്നത്യത്തിലേയ്ക്കുള്ള ഒരു സോപനമായിട്ടാണു ജനപ്രമാണികൾ കരുതിവരുന്നതെന്നുള്ള ഒരു ധാരണ ജനതാമദ്ധ്യത്തിൽ വ്യാപിച്ചിരുന്നു. ചങ്ങനാശേരിയുടെ ഉദ്യോഗലബ്ധിക്കുശേഷം ബിരുദധാരികളായ ഉദ്യോഗാർത്ഥികൾ പൊതുജനനേതൃത്വം ലഭിക്കുന്നതിന് പരസ്യമായും നിഗൂഢമായും ആയാസപ്പെട്ടുകൊണ്ടിരുന്നതു ഹാസ്യജനകമായ ഒരു കാഴ്ചയായിരുന്നു. സമുദായത്തിന്റേയോ മറ്റു സംഘടനകളുടേയോ പിൻബലമെടുത്തു കാട്ടി ഉദ്ദേശസിദ്ധിക്കു വേണ്ടി ഗവൺമ്മെന്റിനെ അലട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാമെന്ന് ഇക്കൂട്ടർ തെറ്റിദ്ധരിച്ചു. അനന്തരകാലങ്ങളിൽ പൊതുക്കാര്യപ്രസക്തിയോ, നിസ്സ്വാർത്ഥതയോ, സത്യസന്ധതയോ ഇല്ലാത്ത ഇത്തരം വ്യാജവേഷധാരികളുടെ ഒഴിയാത്ത ബാധ രാജ്യത്തിനുതന്നെ ഒരു തീരാശ്ശാപമായിത്തീർന്നിട്ടുണ്ടെങ്കിൽ അതിലേയ്ക്കുള്ള ഉത്തവാദിത്വത്തിലൊരു ചെറിയ പങ്ക് ചങ്ങനാശേരികൂടി വഹികേണ്ടതായിട്ടുണ്ട്.

നിവർത്തനപ്രക്ഷോഭണം തിരുവിതാംകൂറിലെ സമുദായാന്തരീക്ഷത്തെ ഇളക്കിമറിച്ചു. വർഗീയമത്സരങ്ങളും വിദ്വേഷജനകമായ പ്രചരണങ്ങളും രാജ്യമൊട്ടുക്കു നടമാടി. പ്രസംഗ മണ്ഡപങ്ങളിലും പത്രപങ് ക്തികളിലുംനിന്നു വർഗീയവിഷം പ്രവഹിച്ചു. സമുദായസൌഹാർദ്ദം സ്ഥാപിക്കുവാനുള്ള സകല മാർഗ്ഗങ്ങളും അടഞ്ഞു. നായർസമുദായം, അതിനർഹമായ രാഷ്ട്രീയാവകാശങ്ങൾ കൈവശം വച്ചുകൊണ്ടിരുന്നു എന്ന കാരണം കൊണ്ട് അതികഠിനമായ അവഹേളനത്തിനു പാത്രമായി. സംയുക്തകക്ഷി നായർസമുദായത്തെ കത്തകസമുദായമെന്നു നാമകരണം ചെയ്തു. ആക്ഷേപസാഹിത്യത്തിൽ നായർസമുദായത്തെ കത്തകസമുദായമെന്നു നാമകരണം ചെയ്തു. ആക്ഷേപസാഹിത്യത്തിൽ നായർസമുദായത്തിനുള്ള പ്രാവീണ്യം അമിതമായ രീതിയിൽ അവരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/390&oldid=157535" എന്ന താളിൽനിന്ന് ശേഖരിച്ചത്