താൾ:Changanasseri 1932.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

374 'റഫറൻസ്' ഹൈക്കോടതിയിൽ നടന്നു.മീനം ൧൬-ാംനു വീണ്ടും അദ്ദേഹം ഒരു സ്വതന്ത്രപൌരനായിത്തീന്നു. അതുകഴിഞ്ഞു ക്യത്യം രണ്ടു മാസം തികയുന്ന ഇടവം ൧൬ -ാംനു പുതിയ നിയമഭയിലോയ്ക്കു് ഒരു സ്ഥാനാത്ഥിയായി അദ്ദേഹം കുന്നത്തുർ നിയോജകമണ്ഡലങ്ങളിൽ സ്ഥാനാത്ഥിപത്രിക സമർപ്പിച്ചു. പ്രസ്തുത നിയോജക മണ്ഡലത്തിൽ അദ്ദേഹത്തെ എതൃക്കുവാൻ മററാരും തന്നെ സ്ഥാനാത്ഥിയായി നിന്നില്ല. ആറു വഷത്തെ ഉദ്ദ്യോഗജീവിതത്തിനുശേഷം അതിൽ നിന്നു വിരമിച്ച് അറുപതു ദിവസങ്ങൾ കഴിയുന്നതിനു മുൻപുതന്നെ പ്രാദശികമായയാതൊരു വ്യക്തിബന്ധങ്ങളുമില്ലാത്ത ഒരു നിയോജകമണ്ഡലം അദ്ദേഹത്തേ വീണ്ടും നിയമസഭാംഗമായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു ചങ്ങനാശേരിയുടെ ശേഷിച്ച പൌരജീവിത്തെപ്പറ്റി മുൻകൂട്ടി വിധി എഴുതിയ പ്രവാചകന്മാക്കു് ഒരിക്കൽക് കൂടി നൈരാശ്യം തന്നെ വന്നു സംഭവിച്ചു. ചങ്ങനാശ്ശേരിയുടെ രാഷ്ട്രീയ അഭിലാഷങ്ങൾ ഇവിടെയും അവസാനിച്ചില്ല. പുതിയ നിയമസഭയ്ക്കു് ഒരു ഡപ്യൂട്ടി പ്രസിഡൻറിനെ തിരഞ്ഞെടുക്കുവാനുള്ള അവകാശമുണ്ടായിരുന്നു ആ തിരഞ്ഞെടുപ്പിലും ചങ്ങനാശ്ശേരി മത്സരിക്കുവാൻ തന്നെ നിശ്ചയിച്ചു. നിയമസഭഅംഗങ്ങളുടെ ആനുകൂല്യം സംമ്പാദിക്കുവാൻ അതിവിപുലമായതോതിൽ അദ്ദേഹം പ്രചരണങ്ങൾ നടത്തി. ചങ്ങനാശ്ശേരിയെ കൂടാതെ മെ.ടി,കെ.വേലുപ്പിള്ള, പി.കെ.നാരായണപ്പിള്ള, പട്ടം താണുപിള്ള എന്നിവരും സനാർത്ഥിമത്സരത്തിനു നിൽക്കുന്നുണ്ടായിരുന്നു.കക്കടകം ൧൮- തിരഞ്ഞെടുപ്പ് നടന്നു. ആദ്യത്തെതിരഞ്ഞടുപ്പിനു മി.ടി.കെ.വേലുപ്പിള്ളയ്ക്ക്

൨൬ം, ചങ്ങനാശെരിക്കു ൧൬-ം, പി.കെ.യ്ക്കു൧ം, മി.പട്ടംതാണുപിള്ളയ്ക്കു ൮-ം വോട്ടുകൾ വീതം ലഭിച്ചു. ഗവമ്മെൻറുദ്യോഗസ്ഥന്മാർ അത്തവണ വോട്ടു ചെയ്യാതെ നിഷ്പക്ഷനില സ്വീകരിച്ചു രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ ഗവമ്മെൻറുപക്ഷം ഒന്നായി മി.ടികെ-യ്ക്കുവോട്ടുചെയ്തു. ബഹുഭൂരിപക്ഷത്തോടെ മി.ടി.കെ. വിജയിയായ്. ചങ്ങനാശേരിക്ക് അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/389&oldid=157534" എന്ന താളിൽനിന്ന് ശേഖരിച്ചത്