372 നസ്യമുണ്ടായിരുന്നില്ല. ഒരു പ്രതേകസമുദായത്തിനു പൌരാണികമായും സ്ഥിതിഗതികളുടെ സാഹചര്യം കൊണ്ടും ലഭിച്ചിട്ടുളള അവകാശ ങ്ങളെ ഒരു കുത്തകപോലെ സംരക്ഷിക്കുവാൻ അദ്ദേഹമാഗ്രഹിച്ചിരുന്നില്ല. ജാതിമതചിന്തകൾ രാഷ്ടീയവകാശങ്ങളെ ബാധിക്കുവാനനുവദി ക്കുന്നതു് അനീതികരമാണെന്നു് അദ്ദേഹം ഉറപ്പായി വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെയാണു നിവത്തനകക്ഷിയുടെ ന്യായമായ അവകാ ശവാദങ്ങളോടു് അനുഭാവം പ്രകടിപ്പിക്കുവാൻ അദ്ദേഹം സന്നദ്ധനായിരുന്നതു്. വ്യവസ്ഥാപിതമാഗ്ഗങ്ങളിൽക്കൂടി അവകാശസ്ഥാപനത്തിനു വോണ്ടി പ്രചാരണം നടത്തുവാൻ അദ്ദേഹം ഏവക്കും അവകാശമുണ്ടെന്നു പ്രക്രത്യാ ഒരു പ്രക്ഷാഭകാരിയായ അദ്ദേഹം വിശ്വസിച്ചതിൽ ആശ്ചയ്യപ്പെടുവാനൊന്നുമില്ലല്ലോ. നിവത്തനസമുദായങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുവാൻ തിരുവിതാംകൂർ ഗവമ്മെൻറിനോടും വേണ്ടിവന്നാൽ ബ്രിട്ടീഷുഗവമ്മെന്റിനോടും പരാതിപറയുവാനും നിയമസഭയോടു നിസ്സഹകരണമനുഷ്ടിക്കുവാനും അവക്കു സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം സമ്മതിക്കുവാൻ മടിച്ചില്ല. എന്നാൽ ഗവൺമെന്റ് അവരുടെ വാദങ്ങൾ അംഗീകരിക്കയും അതിനനുസരിച്ച് നിയോജക മണ്ഡലങ്ങൾ പുനസംഘടിപ്പിക്കയും അവശതകൾ അതുകൊണ്ടും പരിഹരിക്കപ്പെടുകയില്ലന്നു കണ്ടാൽ ഇതരമാർഗങ്ങൾ സ്വീകരിക്കാമെന്നു പ്രതിക്ജ്ഞ നൾകുകയും, ചെയ്തതിനു ശേഷവും വീണ്ടും പ്രക്ഷാഭണമാരാംഭിക്കുവാനുള്ള അവകാശത്തെ കൈവെടിയാതെതന്നെ പരീക്ഷാർത്ഥമെങ്കിലും നൂതനപദ്ധതികൾ അവർ ആത്മാർത്ഥതയോടെ സ്വീകരിച്ചു പ്രയോഗിച്ചുനോക്കാതിരുന്നതു് അക്ഷന്തവ്യ മായിപ്പോയി എന്നദ്ദേഹത്തിന് തോന്നി. നിസ്സഹകരണപരിപാടികൾ തന്നെയും ന്യായവും സത്യവുമായ മാർഗങ്ങളിൽക്കൂടി നടപ്പിൽ വരുത്തുന്നതിൽ അദ്ദേഹത്തിനാക്ഷേപമുണ്ടായിരുന്നില്ല. നിയമസഭകളേയും തിരെഞ്ഞടുപ്പുശാലകളേയും പരസ്യമായി അഭ്യവകർഷണം ചെയ്യുകയല്ലാതെ
ഗുഢമായും വക്രമായും ഇതരസമുദായാംഗങ്ങളെ പ്രേരിപ്പിച്ചു സ്ഥാനാർത്ഥികളായി നിർത്തി. അവരെ വിജയികളാക്കി സ്വന്തവാദമുഖങ്ങൾ സ്ഥാപിക്കുവാനുള്ള സത്യരഹിതമായ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.