താൾ:Changanasseri 1932.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

370 മെന്ന് അനുഭവംകൊണ്ടു ബോധ്യമാകന്നപക്ഷം മററു പരിഹാരമാഗ്ഗങ്ങളാലോചിക്കാമെന്നും ഗവമ്മെന്റു വാഗ്ദാനം നൽകുകയുണ്ടായി ഈ പ്രതിജ്ഞ അനുസരിച്ചു നിയോജകമണ്ഡലങ്ങൾ താമസംവിനാ പുന;സംഘടിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ സംയൂക്തരാഷ്ടീയസഭ ഗവമ്മെൻറിന്റ പ്രതിജ്ഞകൊണ്ടു സംത്രപ്തരായില്ല. ജനസംഖ്യാനുപാതികമായ അടുസ്ഥാനത്തിന്മേൽ വിവിധ സമുദായങ്ങൾക്കു നിയമസഭയിൽസ്ഥാനങ്ങൾ ഒഴിച്ചിടണമെന്ന് അവർ ശഠിച്ചു. സക്കാർസർവ്വീസിലെ ഉദ്യോഗങ്ങൾ ആളെണ്ണി വീതിക്കണമെന്നു മറ്റൊരു വാദവും അവർ കൊണ്ടുവന്നു. പരിഷ്കരിച്ച നിയമസഭയിലേക്കുള്ള തിരെഞ്ഞെടുപ്പിന്റെ ഘട്ടം സമാഗതമായപ്പോൾ സംയുക്തസമുദായക്കാർ നിയമസഭയുമായി നിസ്സഹകരണമനുഷ്ഠിക്കുവാൻ തീച്ചയാക്കി ഈ പ്രസഥാനത്തെ

അവർ നിവർത്തനമെന്നാണു നാമകരണംചെയ്തതു്. സംയുകതരാഷ്ടീയസഭയുടെ ആഭിമുഖ്യത്തിലാരംഭിച്ച നിവർത്തനപ്രക്ഷോഭണം കാട്ടുതീപോലെ രാജ്യമെങ്ങും പടർന്നുപിടിച്ചു. ക്രൈസതവഈഴവമുസ്ലിലിംസമുദായങ്ങളിൽ നിന്ന് ആരുംതന്നെ നിയമസഭാതിരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി നിൽക്കരുതെന്നായിരുന്നു സംയുക്തരാഷ്ട്രീയസഭയുടെ നിർദ്ദേശം. എ​ന്നാൽ ഈ നിർദ്ദശം നടപ്പിൽ വരുത്തുകയെന്നുള്ളതു തിരുവിതാംകൂറിലെന്നല്ല ലോകത്തിൽ മറ്റൊരിടത്തും തന്നെ സാധ്യമല്ല.നിയമസഭാസാമാജികത്വത്തിന്റെ പദവിയും ബഹുമാനവും എവിടേയും പ്രലോഭനീയങ്ങൾതന്നെയാണ് സ്വാർത്ഥലാഭത്തിന് വേണ്ടി സമുദായ താല്പര്യങ്ങളെയെന്നുവേണ്ട രാജ്യക്ഷേമത്തെ തന്നെ ബലി കൊടുക്കുവാൻ സന്നദ്ധതയുള്ള "കരിങ്കാലന്മാർ" ഏതുരാജ്യത്തും ഏതുസമുദായത്തിലും സുലഭമായി കാണാവുന്നതാണ്. പോരെങ്കിൽ നിവത്തനകക്ഷിയേ പജയപ്പെടുത്തുന്നതിന് പ്രബലമമാരയ പ്രതികക്ഷികൾ അതിതീവ്രമായ ശ്രമങ്ങൾ ചെയ്തുകൊണ്ടിരുന്നു ഈഴവരും കൃസ്ത്യനികളും മുസൽമാൻമാരും ഒരോ നിയോജകമണ്ഡലങ്ങളിൽ സ്ഥാനാർത്ഥിത്വം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/385&oldid=157530" എന്ന താളിൽനിന്ന് ശേഖരിച്ചത്