താൾ:Changanasseri 1932.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

369

ക്രസ്ത്യാനികൾ ,ഈഴവർ , മുസ്ലിം എന്നീ വിവിധസമുദായങ്ങൾക്കു ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം കരസ്ഥമാക്കുവാൻ സാധ്യമല്ലെന്നും , നായർസമുദായത്തിനു മാത്രം അനർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും ഉളള ഒരു വിശ്വാസം ക്രമേണ പ്രചരിച്ചു. ഭരണപരിഷ്ക്കാരത്തെപ്പററി പരാതിയുളള ഈ മൂന്നു സമുദായങ്ങളും സ്വാഭാവികമായി സംഘടിച്ചു് അവരുടെ അവകാശവാദങ്ങൾ പുറപ്പെടുവിക്കുകയും, തിരഞ്ഞെടുപ്പു വ്യവസ്ഥകൾക്കെതിരായി ശക്തിയേറിയ പ്രക്ഷോഭണം ആരംഭിക്കയും ചെയ്തു. വർഗ്ഗീയമായ അവകാശങ്ങൾ കാരസ്ഥമാക്കുവാൻ വർഗ്ഗീയമായ അടിസ്ഥാത്തിന്മേൽ ആരംഭിച്ച ഈ വർഗ്ഗീയസംഘടനയ്ക്കു് അതിന്റെ പ്രവർത്തകന്മാർ സംയുക്തരാഷ്ട്രീയസഭയെന്നാണു നാമകരണം ചെയ്തിരുന്നതെങ്കിലും ആ സ്ഥാപനം സംയുക്തമോ, രാഷ്ട്രീയമോ ആയിരുന്നില്ല. നിയമസഭയിലെ സ്ഥാനങ്ങളും സർക്കാർസർവീസിലെ ഉദ്യോഗങ്ങളും ആളെണ്ണമനുസരിച്ചു വീതിച്ചുകിട്ടുവാൻ താൽക്കാലികമായി പ്രക്ഷോഭണം നടത്തുന്നതിനുള്ള വർഗ്ഗീയമായ ഒരു കൂട്ടുകെട്ടായിരുന്നു അതു്. കാളയേയും പോത്തിനേയും ഒന്നിച്ചു ബന്ധിച്ചു യാത്രോദ്യുക്തമായ ഒരു വാഹനത്തിന്റെ അനിശ്ചിതത്വമല്ലാതെ ഒരു ദേശീയസംഘടനയുടെ സുദൃഢവും സുസ്ഥിരവുമായ ഗതി ആ സ്ഥാപനത്തിനുണ്ടാകുമെന്നാരും പ്രതീക്ഷിച്ചതുമില്ല. എങ്കിലും സംയുക്തരാഷ്ട്രീയസഭയുടെ അവകാശവാദങ്ങൾ അനിഷേധ്യങ്ങളായിരുന്നു. തിരുവിതാംകൂറിലെ വിവിധ സമുദായങ്ങൾക്കു ന്യായമായ ലഭിക്കുവാനുള്ള അവകാശങ്ങളെ പ്രതിബന്ധപ്പെടുത്തുവാൻ കൂടുതൽ ആനുകൂല്യങ്ങൾ കൈവശം വച്ചുകൊണ്ടിരുന്ന പ്രത്യേക വർഗ്ഗങ്ങളോ ഗവർമെന്റു തന്നെയോ ശ്രമിക്കുന്നതായിരുന്നാൽ അതു നീതീകരിക്കുവാൻ സാധ്യമല്ലല്ലോ. സംയുക്തരാഷ്ട്രീയ സഭയുടെ പ്രോക്ഷോഭണം ശക്തിപ്പെടുന്നതോടുകൂടി ആ സംഘടനയോടു ബന്ധപ്പെട്ടു നിന്ന സമുദായങ്ങളുടെ അവകാശവാദങ്ങൾ ന്യായയുക്തമെന്നു ഗവർമെന്റിനു ബോദ്ധ്യപ്പെടുകയും അതിന്റെ ഫലമായി വിവിധ സമുദായങ്ങൾക്കു ന്യായമായ പ്രാതിനിധ്യം ലഭിക്കത്തക്കവണ്ണം നിയോജകമണ്ഡലങ്ങൾ പുന:സംഘടിപ്പിക്കാമെന്നും, അതപർയ്യാപ്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/384&oldid=157529" എന്ന താളിൽനിന്ന് ശേഖരിച്ചത്