368
നാൾകയിരുന്നില്ല. കൌൺസിലിന്റേയും അസംബ്ലിയുടേയും സ്ഥിരാദ്ധ്യക്ഷ്യൻ ദിവാൻജിതന്നെയാണ് ൯ ൭-ലെ നിയമസഭാപരിഷ‌്ക്കാരത്തെ അപേക്ഷിച്ചു കാര്യമായ യാതൊരു പുരോഗതിയും ഈ നൂതന നിബന്ധനകളിൽ ഉൾപ്പെട്ടിരുന്നില്ല . തിരുവിതാംകൂറിന്റെ നിലയ്ക്കു തികച്ചും അനാവശ്യവും അസംബ്ളിയുടെ അധികാരത്തെ പരിമിതിപ്പെടുത്തുന്നതുമായ ഒരുപരിമണ്ഡല വ്യവസ്ഥ കൂടി ഈനൂതന പരിഷ്രാരത്തിൽ കൂട്ടിച്ചേർത്തിരുന്നു എന്നുള്ളതല്ലാതെ ജനാഭിലാഷങ്ങളെ സംതൃപ്തിപ്പെടുത്തുന്നതോ രാജ്യാഭിമാനികളുടെ ഭാവനാശക്തിയെ സ്പർശിക്കുന്നതോ ആയ യാതൊരധികാരവും ഈ ഭരണപരിഷ്താരത്തിലുൾപ്പെടുത്തിയിരുന്നില്ല. ഉത്തരവാദ ഭരണത്തിനുവേണ്ടി ഒരുവ്യാഴവട്ടത്തിനു മുൻപുതന്നെ പ്രക്ഷോഭണമാരംഭിച്ചിരുന്ന തിരുവിതാംകൂറിലെ ജനങ്ങളെ ഈ ഭരണപരിഷ്ക്കാരം പൂർണ്ണമായി നിരാശപ്പെടുത്തുകയാണു ചെയ്തത്. എങ്കിലും യുവാവായ മഹാരാജാവു തിരുമനസ്സിലെ സദുദ്ദേശപരമായ ഈ സംരംഭത്തിനു തിരുവിതാംക്കൂറിലെ ജനങ്ങൾ ഹാർദ്ദമായും കൃതജ്ഞതയോട് കൂടിയും ആദ്യഘട്ടത്തിൽ സ്വാഗതമരുളുകയാണുണ്ടായത്. മി.എ.ബാലകൃഷ്ണപിള്ളയുടെ കേസരി ഒഴിച്ച മറ്റു മിക്ക വർത്തമാന പത്രങ്ങളും ഈ ഭരണപരിഷ്കാരത്തെ മുക്തകുണ്ഠം പ്രശംസിച്ചു. എന്നാൽ നൂതന നിയമത്തിന്റെ നാനാമുഖമായ വ്യാപ്ത്തിയെക്കുറിച്ചു പൂർണ്ണമായ പരിജ്ഞാനം ലഭിക്കുന്നതിനു മുൻപു തിരുവിതാം കൂറിലെ നാനാജാതിമതസ്ഥരായ ജനങ്ങൾ കേവലം ഔപചാരികമായി മാത്രം നൽകിയ പ്രശംസയും സ്വാഗതവുമായിരുന്നു അതെന്ന് അനന്തരസംഭവങ്ങൾ വെളിപ്പെടുത്തി. വിവിധ ജാതിമതസ്ഥാന്മാർ ഭരണ പരിഷ്ക്കാരത്തെ വർഗീയമായ വീക്ഷണകോടിയിൽ നിന്നു കൊണ്ടു ശാസ്ത്ര ക്രിയ ചെയ്തു പരിശോധിച്ചു. സുസ്ഥിരമായ ഒരു ദേശീയ സംഘടനയുടെ അഭാവത്തിൽ പൊതുജനങ്ങൾക്കങ്ങിനെ യല്ലാതെ രാഷ്ട്രീയമായ ഒരു പരിഷ്ക്കാരത്തേയും വീക്ഷിക്കുവാൻ സാധ്യമല്ലാതിരുന്നതിലാശ്ചര്യപ്പെടുവാനില്ലല്ലോ! നിലവിലിരുന്ന സമ്മതി മാനവകാശവും നിയോജക മണ്ഡല വ്യവസ്ഥകളുമനുസരിച്ചു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.